കണ്ണൂര്‍: തലശ്ശേരിയില്‍ ദളിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവം സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി സി.പി.സംഗീത പ്രസ്താവനയില്‍ ആരോപിച്ചു. പിണറായിയുടെ ഭരണത്തില്‍ സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലെന്നാണ് ഇവരുടെ അറസ്റ്റ് വ്യക്തമാക്കുന്നത്. നിയമ സംവിധാനത്തെ വെല്ലുവിളിച്ച് കൊണ്ടാണ് പിണറായിയുടെ പോലീസ് പ്രവര്‍ത്തിക്കുന്നത്. രാഷ്‌ട്രീയ യജമാനന്‍മാരുടെ ഏറാന്‍ മൂളികളായി പോലീസ് മാറിയെന്നതിന് പ്രത്യക്ഷ ഉദാഹരണമാണ് ദളിത് യുവതികളുടെ അറസ്റ്റ്. ഭരണത്തിന്റെ തണലില്‍ പോലീസ് സ്റ്റേഷനുകളില്‍ സെല്‍ഭരണം നടപ്പിലാക്കിയാല്‍ മഹിളാമോര്‍ച്ച ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്നും സംഗീത പറഞ്ഞു.
















