ഇരിട്ടി: നാട്ടിലെങ്ങും പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന അവസരത്തില്‍ ഇരിട്ടി താലൂക്ക് ആശുപത്രില്‍ നിന്നും ഡോക്ടര്‍മാരെ കൂട്ടമായി സ്ഥലം മാറ്റിയത് മലയോര ജനതയ്‌ക്ക് പുതിയ ഗവര്‍മ്മെണ്ട് നകിയ ഇരുട്ടടിയാണെന്ന് ഭാരതീയ ജനതാ പാര്‍ട്ടി ഇരിട്ടി നഗരസഭാ കമ്മിറ്റി ആരോപിച്ചു. മലയോര മേഖലയിലെ ആയിരക്കണക്കായ ആദിവാസി കളുടെയും സാധാരണക്കാരുടെയും ആശ്രയ കേന്ദ്രമാണ് ഇരിട്ടി താലൂക്ക് ആശുപത്രി. ഉടനടി എല്ലാ വിഭാഗത്തില്‍പെട്ട ഡോക്ടര്‍ മാരെയും നിയമിച്ചു ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. ഇല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ബിജെപി തയ്യാറാവേണ്ടിവരുമെന്നും മുന്‍സിപ്പല്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ ബിജെപി മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ശിവശങ്കരന്‍ അദ്ധ്യക്ഷത വഹിച്ചു. ജന.സിക്രട്ടറി കെ.ജയപ്രകാശ് കീഴൂര്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മാരായ പി.എം. രവീന്ദ്രന്‍, സത്യന്‍ കൊമ്മേരി, സി.വി.രവീന്ദ്രന്‍, പി.രഘു, കമ്മിറ്റി വൈസ് പ്രസിഡന്റ് വി.മനോഹരന്‍, അജയകുമാര്‍ നടുവനാട് തുടങ്ങിയവര്‍ സംസാരിച്ചു.
















