അബൂജ: നൈജീരിയയിൽ ബൊക്കോ ഹറാം ഭീകരർ 18 സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തി. അഡാമാവ പ്രവിശ്യയിലെ മഡാഗലിയിലെ കുദ ഗ്രാമത്തിലാണ് ഭീകരർ അഴിഞ്ഞാടിയത്.
ശവസംസ്കാര ചടങ്ങിൽ വീട്ടിൽ പങ്കെടുക്കാൻ എത്തിയവർക്ക് നേരെ ബൈക്കിലെത്തിയ ഭീകരർ എകെ47 തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. സംഭവത്തില്‍ പത്തിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
പ്രദേശത്ത് നിന്നും ചില സ്ത്രീകളെ കാണാതായിയെന്ന് പരാതികൾ ഉയർന്നിട്ടുണ്ട്. നൈജീരിയയിൽ സ്ത്രീകൾക്കെതിരെ രൂക്ഷമായ അതിക്രമങ്ങളാാണ് നടക്കുന്നത്.
















