കൊച്ചി: എംജി റോഡിലെയും അനുബന്ധറോഡുകളുടെയും വെള്ളക്കെട്ടിന് പ്രധാനകാരണം കൊച്ചി മെട്രോയുടെയും സ്റ്റേഷനുകളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണെന്ന് കൗണ്‍സിലര്‍ സുധാ ദിലീപ്. എറണാകുളം സെന്‍ട്രല്‍ സോണ്‍ 18,19,20 ഹെല്‍ത്ത് സര്‍ക്കിളുകളുടെ സഹകണത്തോടെ ടി.ഡി.റോഡ്, അരങ്ങത്ത് റോഡ്, അരങ്ങത്ത് ക്രോസ് റോഡ്, പുല്ലേപ്പടി ക്രോസ്‌റോഡ്, മുല്ലശ്ശേരി കനാല്‍ റോഡ്, കെഎസ്ആര്‍ടിസി പരിസരം എന്നിവിടങ്ങളില്‍ ശുചീകരണം നടത്തി. കൗണ്‍സിലര്‍മാരായ സുധ ദിലീപ്കുമാര്‍, കെ.വി.പി. കൃഷ്ണകുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അഞ്ജു ബേബി ജോണ്‍, ഗിരി.ടി, ജയശങ്കര്‍, സുനില്‍.കെ, മധു.ആര്‍.എസ്, ഷാംകുമാര്‍.ബി.എ, ഷാജി.എം റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ ഗോപിനാഥ കമ്മത്ത്, രാമചന്ദ്രന്‍, ഫ്രാന്‍സിസ് വലിയ പറമ്പില്‍, ജോണ്‍ വരയന്നൂര്‍, നവീന്‍ ചന്ദ്രഷേണായി, ആനന്ദ് പി.എല്‍, ഉപന്ദ്രപൈ എന്നിവര്‍ നേതൃത്വം നല്‍കി.
















