ന്യൂദല്‍ഹി: ബംഗ്ലാദേശ് മുസ്ലീങ്ങള്‍ക്കുള്ളതാണെന്നും ഹിന്ദുക്കള്‍ ഉടന്‍ നാട് വിടണമെന്നും ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ മുന്നറിയിപ്പ്. ഉടന്‍ തന്നെ ഹിന്ദുക്കള്‍ ഭാരതത്തിലേക്ക് മടങ്ങിപ്പോയില്ലെങ്കില്‍ ജീവന് ഭീഷണിയുണ്ടാകുമെന്നും ഐഎസ് മുന്നറിയിപ്പ് നല്‍കുന്നു.
രാജ്യം വിടാത്ത ഹിന്ദുക്കളെ ഈ മാസം 20നും 30നും ഇടയില്‍ കൊന്നൊടുക്കുമെന്നും ബംഗ്ലാദേശ് ജനങ്ങള്‍ക്കെഴുതിയ കത്തില്‍ ഐഎസ് ഭീഷണി മുഴക്കുന്നു. ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്ക് നേരെ തുടര്‍ച്ചയായ ആക്രമണങ്ങളുണ്ടായിരുന്നു. ഇതിനെല്ലാം പിന്നില്‍ ഐഎസാണെന്ന് സൂചന ലഭിച്ചിരുന്നു. എന്നാല്‍ ആദ്യമായാണ് ഐഎസ് പരസ്യ ഭീഷണിയുമായി രംഗത്തെത്തുന്നത്.
ബംഗ്ലാദേശില്‍ സജീവമല്ലാത്ത നിരവധി ഭീകരസംഘടനകളില്‍നിന്ന് ഐഎസ് പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യുന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്ന് ബംഗ്ലാദേശ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
















