മസ്‌കറ്റ്: ഒമാനില്‍ പെട്രോള്‍ പമ്പില്‍ നിന്നു മലയാളിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍. ഒമാന്‍ സ്വദേശികളാണ് പിടിയിലായത്.കേസില്‍ അന്വേഷണം തുടരുകയാണെന്നാണ് ഒമാന്‍ പൊലീസ് വ്യക്തമാക്കുന്നു.
ജോണിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇനി മൃതദേഹം എംബാം ചെയ്യാനുളള നടപടികളാണ് സ്വീകരിക്കേണ്ടത്. ഇന്നും നാളെയും ഒമാനില്‍ വാരാന്ത്യ അവധിയായതിനാല്‍ ഞായറാഴ്ചയേ എംബാം നടപടികള്‍ നടക്കുകയുളളു.
തുടര്‍ന്ന് തിങ്കളാഴ്ചയോടെ ജോണിന്റെ മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ വെളളിയാഴ്‌ച്ചയാണ് പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുകയായിരുന്ന ജോണിനെ ഒരു സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.
















