തെരുവ് നായയെ ഭയന്ന് പാണാവള്ളിയിലെ സര്‍ക്കാര്‍ ഓഫീസിന് മുന്നില്‍ അധികൃതര്‍
മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ച നിലയില്‍
പൂച്ചാക്കല്‍: കടിക്കുന്ന പട്ടിയുണ്ട് സൂക്ഷിക്കുക! സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ മുന്നറിയിപ്പ് ബോര്‍ഡ്. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് സമീപം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, ക്ഷീര വികസന, ഐസിഡിഎസ് പ്രോജക്ട് എന്നീ ഓഫീസുകളുടെ മുന്നിലാണ് മുന്നറിയിപ്പ് പോസ്റ്റ് പതിച്ചിരിക്കുന്നത്.
ഓഫീസിന്റെ പരിസരത്ത് കറുപ്പ് നിറത്തിലുള്ള അക്രമകാരിയായ തെരുവ് നായയെ ഭയന്നാണ് അധികൃതര്‍ മുന്നറിയിപ്പ് സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ക്ഷീര വികസന ഓഫീസില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങുവാനെത്തിയ പാണാവള്ളി മറ്റത്തില്‍ വേണുഗോപാല്‍ എന്നയാളെ നായ ആക്രമിക്കുകയും കാലിലും കയ്യിലുമേറ്റ പരിക്കുകളോടെ എറണാകുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
കൂടാതെ ജോലിക്കെത്തുന്ന ജീവനക്കാരെ നായ അക്രമിക്കാനായി ഓടിക്കുകയും ചെയ്യുന്നത് പതിവായി.ഇതേ തുടര്‍ന്ന് ജീവനക്കാര്‍ കമ്പിപ്പാരയും വടിയും കയ്യില്‍ കരുതിയാണ് ഓഫീസില്‍ ജോലി ചെയ്യുന്നത്.
ഓഫീസ് പരിസരത്ത് തെരുവ് നായ്‌ക്കളുടെ ശല്യം വര്‍ദ്ധിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അധികൃതര്‍ ഓഫീസിന് മുന്നില്‍ കടിക്കുന്ന കറുത്ത നിറത്തിലെ പട്ടിയുണ്ട് സൂക്ഷിക്കുക എന്ന പോസ്റ്റര്‍ സ്ഥാപിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം ഐസിഡിഎസ് ഓഫീസില്‍ നായ പ്രസവിച്ചു കിടന്നത് നീക്കം ചെയ്യാന്‍ ജീവനക്കാര്‍ നന്നേ പാടുപെട്ടിരുന്നു.പരിസരം കടുപ്പിച്ചിരിക്കുന്നതും സമീപത്തെ ഹോട്ടല്‍ അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നതുമാണ് തെരുവ് നായ്‌ക്കള്‍ വര്‍ദ്ധിക്കാന്‍ കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു.
















