ലണ്ടൻ: വില്യം രാജകുമാരൻ സ്വവർഗരതിക്കാരുടെ മാസികയുടെ മുഖചിത്രമായി. ലണ്ടനിൽ നിന്നും പുറത്തിറങ്ങുന്ന ആറ്റിറ്റിയൂഡ് മാസികയുടെ മുഖചിത്രത്തിലാണ് രാജകുമാരൻ പ്രത്യക്ഷനായത്.
ഇതാദ്യമായാണ് ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്ന് ഒരാള്‍ സ്വവര്‍ഗരതിക്കാരുടെ പ്രസിദ്ധീകരണത്തില്‍ ഇടം പിടിക്കുന്നത്. ലൈംഗികതയുടെ പേരില്‍ ആളുകളോടുള്ള വേര്‍തിരിവിനെതിരെ പ്രതിഷേധിക്കണമെന്ന് വില്യം ആഹ്വാനം ചെയ്യുന്നുണ്ട്. നമ്മുടെ വ്യക്തിത്വത്തില്‍ അഭിമാനം കൊള്ളണമെന്നും വില്യം പറയുന്നു.
ഫ്ലോറിഡയിലെ ഓര്‍ലാന്‍ഡോയില്‍ കഴിഞ്ഞ ദിവസം നടന്ന വെടിവെയ്‌പ്പ് ആക്രമണത്തിന് പിന്നാലെയാണ് മാഗസിനില്‍ പ്രത്യക്ഷപ്പെടുന്ന കാര്യം വില്യം പുറം ലോകത്തെ അറിയിക്കുന്നത്.
















