വാഷിങ്ടണ്‍: ഫ്‌ളോറിഡയിലെ ഡിസ്‌നി മാജിക് കിംഗ്ഡം പാര്‍ക്കിന് സമീപത്ത് നിന്ന് രണ്ടുവയസുകാരനെ ചീങ്കണ്ണി പിടികൂടി. കടലില്‍ ഇറങ്ങിയ കുട്ടിയുടെ കാലില്‍ പിടികൂടി വലിച്ച് കൊണ്ടുപോകുകയായിരുന്നു. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. പൊലീസ് കുട്ടിയ്‌ക്കായി തെരച്ചില്‍ തുടരുകയാണ്.
കുട്ടിയുടെ പിതാവും ഒപ്പമുണ്ടായിരുന്നു. കുട്ടിയെ വിടുവിക്കാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ചുറ്റുമുണ്ടായിരുന്നവരുടെ സഹായം തേടി. കുട്ടിയുടെ അമ്മയും സമീപത്തുണ്ടായിരുന്ന ലൈഫ്ഗാര്‍ഡും കിണഞ്ഞ് ശ്രമിച്ചെങ്കിലും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അമ്പതോളം പൊലീസുകാര്‍ തെരച്ചില്‍ നടത്തുകയാണ്.
















