ടെക്‌സസ്: യുഎസിലെ ടെക്‌സസില്‍ തോക്കുധാരിയെ പോലീസ് വെടിവച്ചു കൊന്നു. അമാരില്ലോയിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ കയറി രണ്ടു ജീവനക്കാരെ ബന്ദിയാക്കിയ ആളെയാണ് പോലീസ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ആക്രമിയുടെ പേരുവിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.
ജോലിസ്ഥലത്തുണ്ടായ തര്‍ക്കമാണ് വെടിവയ്‌പ്പിനു കാരണമായതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഒര്‍ലാന്‍ഡോയിലെ നിശാ ക്ലബ്ബിലുണ്ടായ വെടിവയ്‌പ്പിന്റെ ഭീകരത വിട്ടുമാറും മുമ്പാണ് മറ്റൊരു സംഭവവുംകൂടി ഉണ്ടായിരിക്കുന്നത്.
















