അക്ര: കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ 10 പേര്‍ മരിച്ചു.
കഴിഞ്ഞ നാലു ദിവസമായി തുടരുന്ന കനത്ത മഴയില്‍ തലസ്ഥാനമായ അക്രയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്.
പല സ്ഥലങ്ങളിലും ഇടിമിന്നലില്‍ കെട്ടിടങ്ങള്‍ തകര്‍ന്നതായും ദേശീയ ദുരന്തനിവാരണസേന അറിയിച്ചു.
















