കണ്ണൂര്‍: കണ്ണൂര്‍-ചെറുവത്തൂര്‍ വൈദ്യുതികരിച്ച റെയില്‍പാത 16ന് കമ്മീഷന്‍ ചെയ്യും.ഷൊറണ്ണൂര്‍ -മംഗലാപുരം റൂട്ടില്‍ ഉള്‍പ്പെട്ട കണ്ണൂര്‍-ചെറുവത്തൂര്‍ പാതയാണ് പ്രവര്‍ത്തി പൂര്‍ത്തിയായതിനെ തുടര്‍ന്ന് കമ്മീഷന്‍ ചെയ്യുന്നത്. ഏറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നും വീഡിയോ കോണ്‍ഫ്രന്‍സിംഗ് വഴി ഉദ്ഘാടനം നടത്താനുളള ഒരുക്കത്തിലാണ് റെയില്‍വേ അധികൃതര്‍. വൈദ്യുതികരണത്തിന്റെ പ്രവര്‍ത്തി പൂര്‍ത്തിയാവുകയും കണ്ണൂര്‍-ഏറണാകുളം ഇന്റര്‍ സിറ്റി ട്രെയിനുപയോഗിച്ച് പരീക്ഷണ ഓട്ടം കഴിഞ്ഞ ദിവസം നടത്തുകയും ചെയ്തിരുന്നു. ഔദ്യോഗികമായി കണ്ണൂര്‍-ചെറുവത്തൂര്‍പാത വൈദ്യുതികരണത്തിന്റെ ഔപചാരിക ഉദ്ഘാടനത്തിനു ശേഷം കണ്ണൂരില്‍ നിന്നും പുറപ്പെടുന്ന ട്രെയിനുകള്‍ വൈദ്യുതി ഉപയോഗിച്ച് ഓട്ടാനുളള ഒരുക്കത്തിലാണ് റെയില്‍വേ അധികൃതര്‍.
















