കണ്ണൂര്‍: ലോകരക്തദാതൃദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.—വി.—സുമേഷ് നിര്‍വഹിച്ചു. രക്തദാനം ജീവിതത്തില്‍ ചെയ്യാവുന്ന നന്‍മയാര്‍ന്ന പ്രവര്‍ത്തനമാണെന്നും ഇതിനായി പ്രചാരണങ്ങളും ക്യാമ്പയിനും ശക്തമായി നടത്താനാവണമെന്നും അദ്ദേഹം പറഞ്ഞു. എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.—ടി.—എസ്.—സിദ്ധാര്‍ത്ഥന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാ’്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.—പി.—ജയപാലന്‍ രക്തദാതൃദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദിനാചരണ സന്ദേശമായ രക്തം നമ്മെ കോര്‍ത്തിണക്കുന്നു രക്തം ദാനം ചെയ്യൂ, ജീവന്‍ സമ്മാനിക്കൂ എന്നതിനെക്കുറിച്ച് ജില്ലാ ആശുപത്രി രക്തബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.—കെ.—ബി.—ഷഹീദ സംസാരിച്ചു. ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്‍ നോര്‍ത്ത് മലബാര്‍ ബ്രാഞ്ച് പ്രസിഡണ്ട് ഡോ.—കെ.—ടി.—ജയശ്രീ സംസാരിച്ചു.—
ഏറ്റവും കൂടുതല്‍ തവണ രക്തദാനം നടത്തിയ പുരുഷദാതാവിനുളള പുരസ്‌കാരം ചേലേരി സ്വദേശി സി.—എന്‍.—സുമനസ്സനും സ്ത്രീദാതാവിനുളള പുരസ്‌കാരം ശ്രീകണ്ഠപുരം സ്വദേശി ഏലിയാമ്മ അബ്രഹാമിനും നല്‍കി. സന്നദ്ധരക്തദാന രംഗത്ത് സ്തുത്യര്‍ഹമായ സേവനം നല്‍കിയ സ്ഥാപനത്തിനുളള സമ്മാനം കണ്ണൂര്‍ കോളേജ് ഓഫ് കൊമേഴ്‌സിന് ലഭിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ.—എ.—ടി.—മനോജ് സ്വാഗതവും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.—പി.—പി.—പ്രീത നന്ദിയും പറഞ്ഞു. തുടര്‍ന്ന് ബര്‍ണശ്ശേരി സിഎസ്‌ഐ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന സന്നദ്ധ രക്തദാന ക്യാമ്പില്‍ ഡിഎസ്‌സി സെന്റര്‍, ഡിഎസ്‌സി റെക്കോഡ്‌സ്, ടെറിട്ടോറിയല്‍ ആര്‍മി, വോഡഫോണ്‍, കന്റോണ്‍മെന്റ് ബോര്‍ഡ് എന്നിവിടങ്ങളില്‍ നിന്നും അറുപതോളം പേര്‍ രക്തദാനം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം), ജില്ലാ ആശുപത്രി രക്തബാങ്ക് എന്നിവ സംയുക്തമായാണ് ദിനാചരണം നടത്തിയത്.—
















