ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ജോര്‍ദാനില്‍ നിന്ന് പഴയ എഫ്16 യുദ്ധവിമാനങ്ങള്‍ വാങ്ങുന്ന കാര്യം പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. നേരത്തെ ഇത്തരം പുതിയ എട്ട് യുദ്ധവിമാനങ്ങള്‍ അമേരി ക്കയില്‍ നിന്ന് വാങ്ങാന്‍ പാകിസ്ഥാന്‍ തീരുമാ നിച്ചിരുന്നു.
എന്നാല്‍ ഇടപാട് അമേരിക്കന്‍ കോ ണ്‍ഗ്രസ് തളളിയതോടെയാണ് ജോര്‍ദാന്‍ ഉപയോഗിച്ചുവന്നിരുന്ന പഴയ എഫ്16 യുദ്ധവിമാനങ്ങള്‍ വാങ്ങുന്ന കാര്യം പാകിസ്ഥാന്‍ പരിഗണിക്കുന്നത്.
പാകിസ്ഥാന് ഇപ്പോള്‍ 70 എഫ്16 യുദ്ധവി മാനങ്ങളുണ്ട്. ഇവയില്‍ കുറേയെണ്ണം ഉടന്‍ തന്നെ സൈന്യത്തില്‍ നിന്ന് നീക്കും. ജോര്‍ദാനില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങുന്ന കാര്യം പ്രതിരോധ സെക്രട്ടറി അലം ഖട്ടക് ആണ് വ്യക്തമാക്കിയത്. എന്നാല്‍ എത്ര വിമാനങ്ങള്‍ വാങ്ങുമെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.
















