ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജിലെ ദിശാസൂചിക കാടുമൂടിയ നിലയില്‍. നഗരത്തില്‍നിന്നും ആശുപത്രിയിലേക്ക് എത്തുമ്പോള്‍ കുരിശുപള്ളിക്ക് സമീപം ആശുപത്രിവളപ്പില്‍ സ്ഥാപിച്ചിട്ടുള്ളദിശാ ബോര്‍ഡാണ് വായിക്കാന്‍ കഴിയാത്തവിധം കാടുകയറിയിട്ടുള്ളത്. ആശുപത്രിയുടെ വിവിധ വിഭാഗങ്ങളിലേക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനായി അടയാളപ്പെടുത്തിയ ദിശാസൂചികയാണ് അധികൃതരുടെ അനാസ്ഥമൂലം ഇങ്ങനെ കാടിനുള്ളില്‍ സ്ഥിതിചെയ്യുന്നത്. എംസിറോഡില്‍ നിന്നും നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് വിവിധ ജില്ലകളില്‍നിന്നായി രോഗികളുമായി ഇവിടേയ്ക്കെത്തുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നിന്നും വാഹനങ്ങളില്‍ എത്തുന്ന സ്ഥലപരിചയമില്ലാത്ത രോഗികള്‍ വട്ടംകറങ്ങുന്നത് നിത്യസംഭവമാണ്. ആശുപത്രി കോമ്പൗണ്ടില്‍ സ്ഥിതിചെയ്യുന്ന ഈ ദിശാസൂചിക സമീപമുള്ള പിഡബഌൂഡി ഓഫീസിന്റെ എതിര്‍വശത്താണുള്ളത്. കാടുവെട്ടിത്തെളിച്ച് ഈ ദിശാസൂചിക എല്ലാവര്ക്കും കാണത്തക്ക രീതിയിലാക്കി തീര്‍ക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: