കണ്ണാടിപ്പറമ്പ്: 2016 ഒക്‌ടോബര്‍ 31 മുതല്‍ നവംബര്‍ 11വരെ കണ്ണാടിപ്പറമ്പ് ധര്‍മ്മസാസ്താ ശിവക്ഷേത്ര സന്നിധിയില്‍വെച്ച് നടത്തുന്ന നാലാമത് മഹാരുദ്രയജ്ഞത്തിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരി മുഖ്യ രക്ഷാധികാരിയായും കെ.വി.അച്ചുതന്‍ നമ്പ്യാര്‍ എ.നാരായണന്‍, രവീന്ദ്രനാഥ് ചേലേരി എന്നിവര്‍ രക്ഷാധികാരിമാരും കെ.എന്‍.രാധാകഷ്ണന്‍ (ചെയര്‍മാന്‍), അഡ്വ.കെ.വിജയന്‍ (വൈസ് ചെയര്‍മാന്‍), കെ.പി.ഗോപാലന്‍ മാസറ്റര്‍ (ജനറല്‍ സെക്രട്ടറി), ഇ.പി.ശ്രീധരന്‍ നമ്പ്യാര്‍ (സെക്രട്ടറി), പി.വി.ചന്ദ്രഭാനു (ജനറല്‍ കണ്‍വനര്‍), എക്‌സിക്യുട്ടീവ് ഓഫീസര്‍ സി.എം.ശ്രീകാന്ത് (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. എ.നാരായണന്‍ മാസ്റ്റര്‍ കെ.പി.ഗോപാലന്‍ മാസ്റ്റര്‍, പി.സി.ദിനേശന്‍, അഡ്വ.കെ.വിജയന്‍, കെ.ശ്രീനവാസന്‍, പി.വി.ചന്ദ്രഭാനു എന്നിവര്‍ സംസാരിച്ചു.
















