തോട്ടട: സേവാഭാരതി തോട്ടട ശാഖയുടെ ആഭിമുഖ്യത്തില്‍ സമാജ് വാദി കൊളനിയിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം നടത്തി. സമാജ് വാദി കൊളനിയിലെ നൂറോളം വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. ചടങ്ങില്‍ കെ.ജി ബാബു അദ്ധ്യക്ഷത വഹിച്ചു അപൂര്‍വാശ്രമത്തിലെ സ്വാമിനി പ്രേം വൈശാലി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. അഡ്വക്കേറ്റ് ശ്രീകാന്ത് രവിവര്‍മ്മ, സേവാ ഭാരതി ജില്ല സെക്രട്ടറി എം .രാജീവന്‍,കേണല്‍ രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കണ്ണന്‍ നന്ദി പറഞ്ഞു .
പഠനസഹായ വിതരണം നടത്തി
പനങ്കാവ്: വിവേകാനന്ദ സേവാസമിതിയുടെ അഭിമുഖ്യത്തില്‍ വര്‍ഷങ്ങളായ് നടന്നു വരുന്ന നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനസഹായ വിതരണം സരസ്വതി വിലാസം എല്‍പി സ്‌കൂളില്‍ വച്ച് നടന്നു. ശ്യാംചന്ദ്രന്‍, സച്ചിന്‍, സമീര്‍, ടി.—കെ.ബാബു, രഞ്ചിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
















