ഉളിക്കല്‍: ഉളിക്കല്‍ പഞ്ചായത്തിലെ നുച്ച്യാട് -കോടാപറമ്പ് നിവാസികളുടെ വര്‍ഷങ്ങളായ കാത്തിരിപ്പിന് വിരാമമായി. നുച്ച്യാട് പുഴക്ക് നടപ്പലാത്തിനായി രാജ്യസഭ‘എം.പി. എ.കെ.ആന്റണിയുടെ വികസന ഫണ്ടില്‍ നിന്നും അന്‍പത് ലക്ഷം രൂപ അനുവദിച്ചു. വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്ന നടപ്പാലമെന്നത്. മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണ് നുച്ച്യാട്. എന്നാല്‍ ഇവരുടെ ഖബര്‍ സ്ഥാനം കോടാപറമ്പിലാണ്. ഖബറടക്കത്തിനായി ശവമഞ്ചല്‍ ചുമന്ന് ഏകദേശം അഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്യേണ്ട അവസ്ഥയിലായിരുന്നു. മാത്രമല്ല ഉളിക്കല്‍ പഞ്ചായത്തിലെ പൊതു ശ്മശാനം സ്ഥിതിചെയ്യുന്നതും പൊയ്യൂര്‍ക്കരിയിലാണ്. പരിക്കളം, തേര്‍മ്മല പ്രദേശത്തെ ആളുകള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ പയ്യാവൂര്‍, ഉളിക്കല്‍, ഇരിട്ടി ഭാഗങ്ങളില്‍ എത്താനും പയ്യാവൂര്‍-ഉളിക്കല്‍ മലയോര ഹൈവേയില്‍ എത്തി ചേരാനും ഈ പാലം ഉപകരിക്കും. ആയിരങ്ങള്‍ പങ്കെടുക്കുന്ന കേടാപറമ്പ് മഖാം ഉറുസ്, കോടാപറമ്പ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, അതിപുരാതനമായ പൊയ്യൂര്‍ക്കരി അര്‍ജ്ജുനന്‍ കോട്ട ശിവക്ഷേത്രത്തിലും എത്തിച്ചേരാന്‍ ഈ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ എളുപ്പമാകും.
















