Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2016, 07:39 pm IST
in Kannur

ഇരിട്ടി: ഇരിട്ടി കുടക് റോഡിലെ അതിര്‍ത്തി ചെക്ക് പോസ്റ്റായ കൂട്ടുപുഴ കിളിയന്തറ ചെക്ക് പോസ്റ്റില്‍ വീണ്ടും നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. തൊള്ളായിരം പാക്കറ്റ് ഹാന്‍സ്, 558 പാക്കറ്റ് കൂള്‍ലിപ്പ് തുടങ്ങിയ 16 കിലോഗ്രാമിലധികം നിരോധിത പാന്‍ ഉല്‍പന്നങ്ങളാണ് പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി.സുരേഷിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവ പിടികൂടുന്നത്. കൂട്ടുപുഴയില്‍ നിന്നും ഇരിട്ടിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിന്റെ സീറ്റിനടിയില്‍ പ്ലാസ്റ്റിക്ക് ചാക്കില്‍ കെട്ടിവെച്ച നിലയിലായിരുന്നു ഇവ. എന്നാല്‍ ഇതിന്റെ ഉടമസ്ഥനെ കണ്ടെത്താനായിട്ടില്ല. വീരാജ് പേട്ടയില്‍ നിന്നും ബസ്സില്‍ കൂട്ടുപുഴയിലെത്തിച്ച ശേഷം ബസ്സ് മാറിക്കയറി ഇരിട്ടി ഭാഗത്തേക്ക് കൊണ്ടുവരികയായിരുന്നു ഇവ എന്നാണു എക്‌സൈസ് സംഘത്തിന്റെ നിഗമനം.

കഴിഞ്ഞ പതിനൊന്നു ദിവസത്തിനുള്ളില്‍ വിവിധ ദിവസങ്ങളിലായി ഇതുപോലെ അയ്യായിരത്തോളം പാക്കറ്റ് നിരോധിത പാന്‍ മസാലകളാണ് കൂട്ടുപുഴ ചെക്ക്‌പോസ്റ്റില്‍ വെച്ച് എക്‌സൈസ് സംഘം പിടികൂടിയത്. ഈ കേസുകളിലൊന്നും തന്നെ ഇവ കടത്തുന്നവരെ കണ്ടെത്താനായിട്ടുമില്ല. ഇത് കൂടാതെ ഇരിട്ടി പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഇരിട്ടി എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം നാളികേരം എന്ന വ്യാജേന കടത്തുകയായിരുന്ന പതിനഞ്ച് ചാക്കോളം പാന്‍ മസാലകള്‍ പിടികൂടുകയും ഇത് കടത്താന്‍ ഉപയോഗിച്ച പിക്കപ്പ് വാഹനം കസ്റ്റഡിയില്‍ എടുക്കുകയും വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ടു പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.

കേരളത്തില്‍ നിരോധിക്കപ്പെട്ടിട്ടുള്ള ഇത്തരം ഉല്‍പന്നങ്ങള്‍ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് കര്‍ണ്ണാടകത്തില്‍ നിന്നും കടത്തിക്കൊണ്ടുവരുന്നത്. കൂടാതെ ഇത് ഉപയോഗിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വിപണിയും ഇരിട്ടിയുടെ മലയോര മേഖലയില്‍ വിപുലമായി ഉണ്ട്. മാരകമായ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നതാണ് ഇത്തരം പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം എന്ന് പല പഠന റിപ്പോര്‍ട്ടുകളിലും പറയുന്നു. കര്‍ണ്ണാടകത്തില്‍ വെറും അഞ്ച് രൂപയ്‌ക്കു ലഭിക്കുന്ന പാന്‍ പരാഗ് പോലുള്ള ഉല്‍പന്നങ്ങള്‍ പാക്കറ്റ് ഒന്നിന് മുപ്പതു മുതല്‍ 60 രൂപ വരെ വിലക്ക് ഇവിടെ വില്‍ക്കപ്പെടുന്നു എന്നാണു അറിയുന്നത്. ഇവ കടത്തിക്കൊണ്ടുവരുന്നതും കൈവശം വെക്കുന്നതും കുറ്റകരമാണെങ്കിലും വെറും നിസ്സാര കേസ്സ് മാത്രമേ എടുക്കാനാവൂ എന്നതും എളുപ്പത്തില്‍ ജാമ്യം കിട്ടും എന്നതും പിടിക്കപ്പെട്ടാലും വീണ്ടും വീണ്ടും ഇതേ കുറ്റം ചെയ്യാന്‍ ഇവരെ പ്രേരിപ്പിക്കുന്നു എന്നതാണ് വസ്തുത.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി.സുരേഷിനെ കൂടാതെ പ്രിവന്റീവ് ഓഫീസര്‍ കെ.പി.വിജയന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.ബാബു ജയേഷ്, പി.ജലീഷ്, പി.ടി.സജിത്ത് എന്നിവരും പാന്‍ മസാലകള്‍ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

Kerala

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

പുതിയ വാര്‍ത്തകള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.