ആലപ്പുഴ: അന്താരാഷ്‌ട്രാ യോഗാദിനമായ ജൂണ്‍ 21ന് ശിവാനന്ദാ യോഗാ കേന്ദ്രയുടെ നേതൃത്വത്തില്‍ ആയിരം പേരെ പങ്കെടുപ്പിച്ച് യോഗാദിനം ആചരിക്കുമന്ന് പ്രസിഡന്റ് ഹരീന്ദ്രനാഥ് തായങ്കരി പത്രസമ്മേളനത്തില്‍ അറിയിച്ചു. പുന്നമട നെഹ്‌റു പവലിയിനിലാണ് പരിപാടി. ഇതോടനുവന്ധിച്ച് 19ന് ശിവാനന്ദ യോഗകേന്ദ്രയുടെയും ചിന്‍മയാ മിഷന്റെയും അഭിമുഖ്യത്തില്‍ പഴവീട് ചിന്മയാമിഷന്‍ കേന്ദ്രത്തില്‍ ഏകദിന യോഗാശിബിരം നടത്തും. പ്രവേശനം സൗജന്യമാണ്. കൂടാതെ വിവിധ വിദ്യാലയങ്ങളില്‍ തുടര്‍ക്‌ളാസ്സുകളും സംഘടിപ്പിക്കും. 14ന് ശിവാനന്ദ സമാധിദിനത്തോടനുബന്ധിച്ച് യോഗയെ അധികരിച്ച് സ്‌ക്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും, പൊതുജനങ്ങള്‍ക്കുമായി പ്രശ്‌നോത്തരിയും ലേഖന സംവാദ മത്സരങ്ങളും സംഘടിപ്പിക്കും. ചിന്മയാമിഷന്‍ പ്രസിഡന്റ് സി. നാഗപ്പന്‍, റ്റി. കെ. രമ, ദേവനാരായണന്‍, ഡോ. പി. എം. രാജശേഖരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















