കണ്ണൂര്‍: അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ ആനുകൂല്യം, ഫോട്ടോ-വീഡിയോഗ്രാഫി മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്കുകൂടി അനുവദിക്കുക, വന്‍കിട മാട്രിമോണിയല്‍ കമ്പനിക്കാരുടെ ഫോട്ടോ വീഡിയോഗ്രാഫി മേഖലയിലേക്കുള്ള കടന്നുകയറ്റം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എകെപിഎയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ആര്‍എസ് പോസ്റ്റോഫീസിനു മുന്നില്‍ ധര്‍ണ്ണാസമരം നടത്തി. ജില്ലാപ്രസിഡണ്ട് പ്രജിത്ത് കണ്ണൂരിന്റെ അധ്യക്ഷതയില്‍ കെ.കെ.രാഗേഷ് എംപി ഉദ്ഘാടനം ചെയ്തു
















