കണ്ണൂര്‍: ഉത്തരമലബാറിലെ അഭ്യസ്ഥവിദ്യാരായ യുവതീയുവാക്കള്‍ക്ക് തൊഴില്‍നേടിക്കൊടുക്കാന്‍ അവസരമൊരുക്കുക, തൊഴില്‍ നേടാന്‍ കഴിയാത്തവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുക, അതുവഴി വ്യാപാര വ്യവസായ മേഖലയിലെ ചേമ്പറില്‍ മെമ്പര്‍മരായവര്‍ക്കും അല്ലാത്തവര്‍ക്കും വൈദഗ്ധ്യമുള്ള തൊഴിലാളകളെ ലഭ്യമാക്കുക എന്നീ ഉദ്ദേശത്തോടെ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് നടത്തുന്ന തൊഴില്‍ മേളയുടെ ഉദ്ഘാടനം നാളെ രാവിലെ 10.30ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രമചന്ദ്രന്‍ നിര്‍വ്വഹിക്കും. കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലത മുഖ്യാതിഥിയിയാരിക്കും. ചേമ്പര്‍ പ്രസിഡണ്ട് സുശീല്‍ ആറോണ്‍ അധ്യക്ഷത വഹിക്കും. സ്‌കില്‍ ഡെവലപ്‌മെന്റ് ചെയര്‍മാന്‍ സി.അനില്‍കുമാര്‍ പ്രസംഗിക്കും.
















