Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജയജയഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2016, 07:56 pm IST
in Samskriti

രാജാവ് വധൂവരന്മാരെ സമ്മാനങ്ങളോടെ യാത്രയാക്കി. സുബാഹു തന്റെ പടയുമായി അവരെ അനുഗമിച്ചു. യുദ്ധരഥങ്ങളുടെ നടുവിലൊരു കമനീയരഥത്തില്‍ കുമാരനും വധുവും യാത്രചെയ്യുമ്പോള്‍ രാജാക്കന്മാരുടെ സൈന്യത്തെ കണ്ടു. സുബാഹു ചിന്താകുലനായപ്പോള്‍ സുദര്‍ശനന്‍ പ്രസന്നചിത്തനായി ജഗദംബികയെ ശരണം പ്രാപിച്ചു.

ഏകാക്ഷരകാമരാജമന്ത്രം ജപിക്കെ അവനിലെ ശോകങ്ങള്‍ എല്ലാം അവസാനിച്ചു. രാജാക്കന്മാരുടെ കോലാഹലം തുടങ്ങി. അവരോടു യുദ്ധത്തി്‌ന് തുനിഞ്ഞ സുബാഹുവിനെ കുമാരന്‍ ഒരുവിധത്തില്‍ അനുനയിപ്പിച്ചു. പൊരുതാന്‍ തയ്യാറായി നില്‍ക്കുന്ന സൈന്യങ്ങള്‍ ജയജയഘോഷം മുഴക്കി. ശംഖും കുഴലും പെരുമ്പറയും ഉച്ചത്തില്‍ കേള്‍ക്കായി. ശത്രുജിത്തും കൂടെ യുധാജിത്തും പോരിനെത്തി.

അവര്‍ സുദര്‍ശനന്റെ നേരെ നില്‍പ്പായി. തന്റെ ജ്യേഷ്ഠനെ വകവരുത്താന്‍ ശത്രുജിത്ത് അസ്ത്രവര്‍ഷം തുടങ്ങി. അതിഭയങ്കരമായ യുദ്ധത്തില്‍ കാശിരാജാവും തന്റെ സൈന്യങ്ങളോടോപ്പം പങ്കെടുത്തു. യുദ്ധം കൊടുമ്പിരിക്കൊള്‍കേ, സിംഹവാഹിനിയായ ദേവി അവിടെ പ്രത്യക്ഷയായി. അനേകദിവ്യായുധങ്ങളും മാലകളും ധരിച്ച ദേവി നാനാരത്‌നങ്ങള്‍ പതിച്ച ആഭരണങ്ങള്‍ അണിഞ്ഞിരുന്നു. രാജാക്കന്മാര്‍ ആ കാഴ്ച കണ്ടു മോഹിതരായി.

‘ആരാണീ സിംഹാസനാരൂഢ?’ എന്ന് സുബാഹു ചോദിച്ചപ്പോള്‍ സുദര്‍ശനന്‍ ഇങ്ങനെ പറഞ്ഞു: ‘രാജാവേ, മഹാദേവി എഴുന്നള്ളിയിരിക്കുന്നു. ആ ദേവിയുടെ ആവിര്‍ഭാവം എന്നെ അനുഗ്രഹിക്കാന്‍ തന്നെയാണ്. എന്നിലെ ഭയങ്ങളെല്ലാം ഇല്ലാതായിരിക്കുന്നു.’ രാജാവും സുദര്‍ശനനും ദേവിയെ കൈകൂപ്പി തൊഴുതു. അപ്പോള്‍ സിംഹം ഉച്ചത്തില്‍ ഒന്നലറി. ആനകള്‍ പേടിച്ചരണ്ടു. കൊടുങ്കാറ്റു വീശി, ആകാശം ഇരുണ്ടു.

ആ സമയം സുദര്‍ശനന്‍ തന്റെ സേനാപതിയോട് രാജാക്കന്മാരുടെ മദ്ധ്യത്തിലേയ്‌ക്ക് തേര് തെളിക്കാന്‍ ആവശ്യപ്പെട്ടു. ‘സാക്ഷാല്‍ പരാശക്തി നമ്മെ തുണയ്‌ക്കാനുള്ളപ്പോള്‍ യാതൊരു ശങ്കയും വേണ്ട’. യുധാജിത്ത് തന്റെ കൂട്ടാളികളോട് ‘പേടിച്ചു നില്‍ക്കാതെ ആ കുമാരനെയും കന്യകയും കൊന്നുകളയാന്‍’ കല്‍പ്പിച്ചു. ‘സിംഹത്തിന്റെ പുറത്തൊരു പെണ്ണ് വന്നു നില്‍ക്കുന്നത് കണ്ട് എല്ലാവരും ഭയന്ന് പോയോ? വധ്യനായ ഒരുവനെ എങ്ങിനെയാണ് വെറുതെവിടുക? സിംഹം കണ്ണുവച്ചതിനെ കുറുക്കന്‍ കൊണ്ട് പോവുകയോ? അവനെക്കൊന്ന് നമുക്ക് കന്യകയെ പിടിച്ചുകൊണ്ടുപോകാം.’

ചെവിയോളം വില്ല് വലിച്ചു കുലച്ച് കൂര്‍ത്ത് മൂര്‍ത്ത ശരങ്ങള്‍ കുമാരന് നേരെ എയ്തു. ആ അമ്പുകളെല്ലാം സുദര്‍ശനന്‍ തന്റെ ബാണം കൊണ്ട് തടുത്തു. ഈ കാഴ്ച കണ്ടു ചണ്ഡികയായ ദേവിയും യുധാജിത്തിന്റെ നേരെ അമ്പുകള്‍ വര്‍ഷിച്ചു. ദേവി നാനാരൂപങ്ങള്‍ കൈക്കൊണ്ടും വിവിധങ്ങളായ അസ്ത്രങ്ങള്‍ ധരിച്ചും യുദ്ധം ചെയ്തു. യുധാജിത്തും ശത്രുജിത്തും കാലപുരിയെത്തി. എങ്ങും ജയജയാരവം മുഴങ്ങി. സുബാഹുവും കുമാരനും ദുര്‍ഗ്ഗയെ വാഴ്‌ത്തി.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (24 ജൂൺ 2026) – AI ജ്യോതിഷം

Kerala

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

Kerala

ജലവിമാനം ബോട്ടില്‍ തട്ടി; ലക്ഷദ്വീപ് സര്‍വീസ് നിര്‍ത്തിവെച്ചു

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; ഉസ്ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ

കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

സിഎജി റിപ്പോര്‍ട്ട്: പിണറായിയുടെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി വകമാറ്റി

ഫിഫ ലോകകപ്പ് 2026: ഗോള്‍ഡന്‍ ബൂട്ടണിയാന്‍ കടുത്ത പോരാട്ടം

ഇറാഖിനെയും തുരത്തി ഫ്രാന്‍സ് നോക്കൗട്ടില്‍; എംബാപ്പെയ്‌ക്ക് രണ്ടാം മത്സരത്തിലും ഇരട്ടഗോള്‍

മൂന്നാം റൗണ്ട് തുടങ്ങുന്നു; നെയ്‌മര്‍ കളിക്കും, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം

മത്സരം നിര്‍ത്തിവച്ചത് രണ്ടുമണിക്കൂര്‍

ഗോള്‍ നേടിയ അമിനെ ഗോയൂറിയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: അള്‍ജീരിയ ജോര്‍ദാനെ കീഴടക്കി

ഗോള്‍വേട്ടയില്‍ മെസി-എംബാപ്പെ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.