തലശ്ശേരി: കടല്‍ക്കരയിലെ ഒരു സ്റ്റേഷനറി കടയില്‍ നിന്ന് തലശ്ശേരി പോലീസ് ലഹരി വസ്തുക്കള്‍ പിടികൂടി. കടയിലെ ജീവനക്കാരനായ പാലക്കാട് സ്വദേശി സുരേന്ദ്രനെ(60)അറസ്റ്റ് ചെയ്തു. ലഹരിവസ്തുക്കളായ പാന്‍പരാഗ്, ചൈനി-കൈനി, കൂള്‍ലിപ്പ്, മധു തുടങ്ങിയവയുടെ 1200 പാക്കറ്റുകളാണ് കടയില്‍ നിന്ന് കണ്ടെടുത്തത്. ജനറല്‍ ആശുപത്രിക്കും മത്സ്യമാര്‍ക്കറ്റിനും ഇടയിലുള്ള എന്‍സി സ്റ്റോറില്‍ ഇന്നലെ കാലത്ത് നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്. കടയുടമ പാലയാട്ടെ അന്‍സാരിയുടെ പേരിലും കേസെടുത്തിട്ടുണ്ട്. മുമ്പും ഇതേ കടയില്‍ നിന്ന് ഇത്തരം നിരോധിത ഉത്പ്പന്നങ്ങള്‍ പിടികൂടിയിരുന്നു.
















