കണ്ണൂര്‍: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുളള എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമനത്തിനായുളള അഭിമുഖം 10 ന് രാവിലെ 10.30 ന് നടക്കും. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് പുതുതായി രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ടായിരിക്കും. തസ്തികകള്‍: പി എച്ച് പി ഡവലപര്‍, അക്കൗണ്ടന്റ്, ചീഫ് അക്കൗണ്ടന്റ്,അക്കൗണ്ട്‌സ് അസിസ്റ്റന്റ്, സെക്രട്ടറി, ഓഫീസ് സ്റ്റാഫ് (വനിത),ടെലികാളര്‍(വനിത), ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍, സ്‌പെയര്‍പാര്‍ട്‌സ് എക്‌സിക്യുട്ടീവ്, സര്‍വീസ് അഡൈ്വസര്‍, ഇന്‍ഷൂറന്‍സ് എക്‌സിക്യുട്ടീവ്(വനിത), മാര്‍ക്കറ്റിങ്ങ് എക്‌സിക്യുട്ടീവ്, സെയില്‍സ് ഗേള്‍സ്, സെയില്‍ കണ്‍സള്‍ട്ടന്റ്, ടീച്ചര്‍(മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി), കമ്പ്യൂട്ടര്‍ ടീച്ചര്‍, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍, കെ.ജി.ഹെഡ്, കെ.ജി.ടീച്ചര്‍, മോണ്ടിസറി ടീച്ചര്‍, മാര്‍ക്കറ്റിങ്ങ് മാനേജര്‍. യോഗ്യരായ 35 വയസില്‍ കുറവ് പ്രായമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാകണം. ഫോണ്‍: 0497 2707610, 8156955083.
















