Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉറച്ച മനസ്സുള്ള മകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2016, 09:11 pm IST
inSamskriti

ശ്രുത്വാ സുതാവാക്യമനിന്ദിതാത്മാ

നൃപാംശ്ചഗത്വാ നൃപതിര്‍ ജഗാദ

വ്രജന്തു കാമം ശിബിരാണി ഭൂപാ:

ശ്വേവോ വിവാഹം കില സംവിധാസ്യേ

വ്യാസന്‍ തുടര്‍ന്നു: പുത്രിയുടെ വാക്കുകള്‍ കേട്ട് മനസ്സുറപ്പിച്ച് രാജാവ് അതിഥികളോട് പറഞ്ഞു: നിങ്ങള്‍ ഇന്ന് പോയി വിശ്രമിക്കൂ. നാളെയാണ് വിവാഹാഘോഷം. ഇന്ന് നിങ്ങള്‍ എന്റെ ആതിഥ്യം സ്വീകരിച്ചു തൃപ്തരാവുക.

നാളെ ഈ മണ്ഡപത്തില്‍ത്തന്നെ മംഗളകരമായ ആ കര്‍മ്മം നമുക്ക് നടത്താം. ഇപ്പോള്‍ ഈ മണ്ഡപത്തിന്റെ മദ്ധ്യത്തില്‍ വരാന്‍ മകള്‍ കൂട്ടാക്കുന്നില്ല. നാളെ രാവിലെ ഞാന്‍ അവളെ അനുനയിപ്പിച്ചു കൊണ്ടുവരാം. മകളോടും എന്നോടും ബുദ്ധിമാന്മാരായ നിങ്ങള്‍ കരുണ കാണിക്കുക. ഇന്നിപ്പോള്‍ കലഹം ഒന്നും കൂടാതെ പിരിഞ്ഞ്‌പോയാലും. വിവാഹം അഭീഷ്ടപ്രകാരമോ, വ്യവസ്ഥപ്രകാരമോ (ശുല്കം) വേണ്ടത് എന്ന് നാളെ തീരുമാനിക്കാം. രാജാവിന്റെ വാക്കുകളെ മാനിച്ച് അതിഥികള്‍ പിരിഞ്ഞുപോയി. രാജാവ് നഗരത്തിനു ചുറ്റും കാവല്‍ ഏര്‍പ്പാടാക്കിയിരുന്നു.

സുബാഹു പുരോഹിതന്‍മാരുമായി മകളെ ഗോപ്യമായ ഒരു സ്ഥലത്ത് കൊണ്ടുവന്ന് വിവാഹപൂജകള്‍ അപ്പോള്‍ത്തന്നെ ആരംഭിച്ചു. വരനായ സുദര്‍ശനനെയും രഹസ്യമായി അവിടെയെത്തിച്ചു. വരനെ മംഗളസ്‌നാനം ചെയ്യിച്ച് സമ്മാനങ്ങളും അര്‍ഘ്യങ്ങളും നല്‍കി, ഗോദാനം നടത്തി, കന്യാദാനത്തിനായി തയ്യാറായി.

കുമാരനും അമ്മയായ മനോരമയും സന്തോഷിച്ചു. തന്റെ പുത്രന് കിട്ടിയത് കുബേരകന്യയെപ്പോലുള്ള സുന്ദരിയെയാണല്ലോ എന്ന് രാജ്ഞി സന്തോഷിച്ചു. മണ്ഡപത്തിലേയ്‌ക്ക് കുമാരനെ നയിച്ച് മന്ത്രിമാര്‍ സന്തുഷ്ടരായി. സര്‍വ്വാഭരണവിഭൂഷിതയായ വധുവും ആനയിക്കപ്പെട്ടു. ഹോമാഗ്‌നി തെളിയിച്ച് കര്‍മ്മങ്ങള്‍ ചെയ്ത് ഒടുവില്‍ പ്രേമമധുരഭാവം പൂണ്ട വധൂവരന്മാര്‍ മണ്ഡപത്തിന്റെ മുന്നിലേയ്‌ക്ക് വന്നു. അവിടെ ലാജാഹോമം നടന്നു. കുലോചിതമായ രീതിയില്‍ പുരോഹിതരുടെ നിര്‍ദ്ദേശപ്രകാരം അവര്‍ അഗ്‌നിയെ പ്രദക്ഷിണം ചെയ്തു. കുതിരകളെ പൂട്ടിയതും ആയുധങ്ങള്‍ നിറഞ്ഞതുമായ ഇരുന്നൂറു യുദ്ധരഥങ്ങളാണ് സുബാഹു വരന് സമ്മാനമായി നല്‍കിയത്.

പുഷ്ടശരീരികളായ നൂറ്റിയിരുപത്തിയഞ്ച് ആനകളെ സ്വര്‍ണ്ണാലങ്കാരത്തോടെ നല്‍കി. സ്വര്‍ണ്ണമലങ്കരിച്ച അഴകുള്ള നൂറു പിടിയാനകള്‍, നൂറു ദാസിമാര്‍, ആയുധധാരികളായ ആയിരം ദാസന്മാര്‍, രത്‌നഖചിതമായ വസ്ത്രങ്ങള്‍, ദിവ്യങ്ങളായ പട്ടുചേലകള്‍ എന്നിവയായിരുന്നു മറ്റുസമ്മാനങ്ങള്‍. അതിരമ്യങ്ങളായ വാസഗൃഹങ്ങള്‍ അവര്‍ക്കായി സമ്മാനിക്കപ്പെട്ടു. സിന്ധുദേശത്ത് ജനിച്ച രണ്ടായിരം അഴകൊത്ത കുതിരകള്‍, ഭാരംവലിക്കാന്‍ കഴിവുള്ള മുന്നൂറ് ഒട്ടകങ്ങള്‍, ധാന്യം നിറച്ച ഇരുന്നൂറു വണ്ടികള്‍ എന്നിങ്ങിനെ വിപുലമായിരുന്നു സമ്മാനങ്ങള്‍.

മനോരമയെക്കണ്ട് സുബാഹു വന്ദനം പറഞ്ഞു: ഭവതിക്ക് വിധേയനാണ് ഞാന്‍. ഈ വിവാഹത്തില്‍ അവിടുത്തേയ്‌ക്ക് എന്തെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ തുറന്നു പറഞ്ഞാലും’. അപ്പോള്‍ രാജ്ഞിയും കുശലം പറഞ്ഞു. ‘അങ്ങയുടെ മകളെ കിട്ടിയതുതന്നെ ഞങ്ങള്‍ക്കുള്ള സമ്മാനം. അങ്ങയുടെ കുലത്തിനു മംഗളമുണ്ടാവട്ടെ. സ്തുതിപാഠകയല്ലാത്തതുകൊണ്ട് അങ്ങയുടെ മാഹാത്മ്യം വാഴ്‌ത്താന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല.

എന്നാല്‍ അങ്ങുമായുള്ള ബന്ധുതമൂലം എന്റെ മകന്‍ സുമേരുസമാനമായ ഉയരത്തിലെത്തിയിരിക്കുന്നു. അങ്ങയുടെ കാര്യം അതിവിചിത്രം തന്നെ. വീടും കുടിയുമില്ലാത്ത ഒരുവന് അങ്ങ് പുത്രിയെ നല്‍കിയിരിക്കുന്നു! സ്വയംവരത്തിനു വന്ന രാജാക്കന്മാരെയെല്ലാം അവഗണിച്ച് കാട്ടില്‍ കായ്‌കനികള്‍ തിന്നു കഴിയുന്ന ഒരുവന് തന്റെ സുപുത്രിയെ നല്‍കിയെന്നത് വിചിത്രം തന്നെ.

കുലം, ധനം, ബലം, എന്നിവയൊക്കെ നോക്കിയല്ലേ തന്റെ പുത്രിയെ രാജാവ് ഒരാള്‍ക്ക് വിവാഹം ചെയ്തു കൊടുക്കുകയുള്ളൂ? എന്നാല്‍ ഇവിടെ വന്നുചേര്‍ന്ന പ്രബലരാജാക്കന്മാര്‍ക്ക് വൈരമുണ്ടാക്കുന്ന വിധത്തില്‍ ഈ വിവാഹം നടത്തിയത് വര്‍ണ്ണനാതീതമായ ധൈര്യം തന്നെ.’

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.