ചേളന്നൂര്‍: ചേളന്നൂര്‍ 17-ാം വാര്‍ഡ് ഞാറക്കാട്ട് കോളനിവാസികള്‍ക്ക് തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ എട്ടു തെങ്ങുകള്‍ മുറിച്ചു മാറ്റിയതിന്റെ ആശ്വാസത്തിലാണ് പരിസ്ഥിതി ദിനം കടന്നുപോയത്.
40 ലധികം വര്‍ഷം പഴക്കമുള്ള തെങ്ങുകള്‍ തങ്ങളുടെ വീടുകള്‍ക്ക് ഭീഷണിയായതിനാല്‍ മുറിച്ചു നീക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ടായിരുന്നെങ്കിലും ഏറ്റെടുക്കാന്‍ ആളില്ലാത്തതിനാല്‍ നീണ്ടുപോകുയായിരുന്നു വാര്‍ഡ്‌മെമ്പര്‍ വി.എം. ഷാനി സാമൂഹ്യപ്രവര്‍ത്തകരുടെ കൂട്ടായ്‌മയോടെ തെങ്ങുകള്‍ മുറിച്ചു മാറ്റുകയും കോളനി ശുചീകരിക്കുകയും ചെയ്തു. ദയചാരിറ്റബിള്‍ ട്രസ്റ്റ്‌ചെയര്‍മാന്‍ എം.പി. ഹമീദ്, പി. ശോഭീന്ദ്രന്‍ , സി. മുരളീധരന്‍, അനില്‍ കുമാര്‍, രവി, ഷാജി എന്നിവര്‍ ശുചീകരണ പ്രവര്‍ ത്തനത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വല്‍സല വൈ സ് പ്രസിഡന്റ് പി.പി.ജയന്‍, എന്നിവരുടെ സാന്നിധ്യത്തില്‍ വാര്‍ഡ് മെമ്പര്‍ വി.എം. ഷാനി ചെയര്‍മാനായി കോളനി പുനരുദ്ധാരണ കമ്മിറ്റിക്ക് രൂപം നല്‍കി.
















