മുംബൈ: പ്രശസ്ത പിന്നണി ഗായകന്‍ ബെന്നി ദയാല്‍ വിവാഹിതനായി. മോഡലും നടിയുമായ കാതറിന്‍ തങ്കമാണ് വധു. മുംബൈയില്‍ നടന്ന വിവാഹ ചടങ്ങില്‍ എ.ആര്‍.റഹ്മാന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
നീണ്ടകാലത്തെ പ്രണയത്തിനൊടുവിലാണ് ബെന്നിയുടേയും കാതറീന്റേയും വിവാഹം. ഹിന്ദുക്രിസ്ത്യന്‍ ആചാര പ്രകാരമായിരുന്നു വിവാഹചടങ്ങുകള്‍. ബെന്നിയുടെ അടുത്ത സുഹൃത്തും ബോളിവുഡ് സംഗീത സംവിധായകനുമായ വിശാല്‍ ദഡ്‌ലാനിയാണ് ട്വിറ്ററിലൂടെ വധുവരന്മാരുടെ ഫോട്ടോ പുറത്തു വിട്ടത്.
തെന്നിന്ത്യയിലും ബോളിവുഡിലുമായി നിരവധി ഗാനങ്ങള്‍ ബെന്നി ദയാല്‍ പാടിയിട്ടുണ്ട്. എ.ആര്‍.റഹ്മാന്‍ഹാരിസ് ജയരാജ്‌ബെന്നി ദയാല്‍ കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് ഗാനങ്ങളാണ് പിറന്നത്. തലൈവാ, ഡല്‍ഹി 6, കോക്ക്!ടൈല്‍, 2 സ്‌റ്റേറ്റ്‌സ്, ബാംഗ് ബാംഗ് തുടങ്ങിയ സിനിമകളിലെ ഗാനങ്ങള്‍ ബെന്നിയുടെ സൂപ്പര്‍ ഹിറ്റുകളാണ്.
















