Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമ രാവണ യുദ്ധാരംഭം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2016, 07:24 pm IST
inSamskriti

രാവണന്‍ അവസാന യുദ്ധത്തിനുള്ള പുറപ്പാടാണ്. പതിനാറു ചക്രങ്ങളുള്ള സുദൃഢമായ ഒരു രഥം കൊണ്ടുവരുവിച്ചു. അതില്‍ പിശാചുക്കളെപ്പോലെ മുഖമുള്ള പതിനാറ് കഴുതകളെ പൂട്ടി. എല്ലാവിധത്തിലുള്ള ആയുധങ്ങളും സജ്ജീകരിച്ചു. കാഴ്ചയില്‍ അത്യന്തം നിഷ്ഠൂരനും ഭീകരനുമായി തോന്നിച്ചു. മഹോദരന്‍, സുപാര്‍ശ്വന്‍, വിരൂപാക്ഷന്‍ എന്നീ പാര്‍ശ്വവര്‍ത്തികളെ സൈന്യവുമായി എത്താന്‍ കല്‍പിച്ചു.

അവരാല്‍ ചുറ്റപ്പെട്ട രാവണന്‍ യമദൂതന്മാരാല്‍ ചുഴലപ്പെട്ട മരണ ദേവതയാണെന്ന് വാനരന്മാര്‍ക്കു തോന്നി. അവരോട് രാവണന്‍ പറഞ്ഞു ”ഇപ്പോള്‍തന്നെ ഞാന്‍ എയ്തുവിടുന്ന ബാണങ്ങള്‍കൊണ്ട് രാമനേയും ലക്ഷ്മണനേയും യമലോകത്തയയ്‌ക്കും. എന്റെ ബാണംകൊണ്ട് കൊല്ലപ്പെടുന്ന വാനരന്മാരുടെ ശവങ്ങള്‍ ഈ ഭൂമി നിറയ്‌ക്കും.”രാവണന്‍ കോട്ട വാതില്‍ക്കലെത്തിയപ്പോള്‍ ഇടത്തേക്കണ്ണും ഇടത്തേഭാഗമൊക്കെയും തുടിച്ചു. ആകാശത്ത് നിന്നും ഇടിമുഴക്കത്തോടെ കൊള്ളിമീന്‍ പതിച്ചു.

കഴുകന്മാര്‍ കാക്കകളുടെ ശബ്ദത്തില്‍ കരഞ്ഞു. ഇതൊന്നും വകവയ്‌ക്കാതെ യുദ്ധക്കളത്തിലെത്തിയ രാവണനെക്കണ്ട് വാനരന്മാര്‍ സുഗ്രീവന് പിന്നിലൊളിച്ചു. ദശകണ്ഠന്‍ പൊഴിച്ച ശരമാരികൊണ്ട് വാനരദേഹങ്ങള്‍ ശകലിതമായി. അപ്പോള്‍ ഭയങ്കരനായ വിരൂപാക്ഷന്‍ വാനരസേനയോട് ഏറ്റുമുട്ടി. സുഗ്രീവന്‍ അവനെത്തടഞ്ഞു. അവര്‍ തമ്മില്‍ മല്ലയുദ്ധം തുടങ്ങി. അല്പനേരത്തെ പോരിനുശേഷം സുഗ്രീവന്റെ വജ്രം പോലുള്ള കൈത്തലംകൊണ്ട് ഒരു പ്രഹരമേറ്റ് ചോരയൊലിച്ചു നിലംപതിച്ചു. അപ്പോള്‍ മഹോദരന്‍ ഏറ്റുമുട്ടാനെത്തി. സുഗ്രീവന്‍ വന്‍പാറകള്‍ എറിഞ്ഞെങ്കിലും അവനതൊക്കെ അസ്ത്രമെയ്തു പൊടിച്ചുകളഞ്ഞു. കോപിച്ചുവശയായ സുഗ്രീവന്‍ നിലത്തുകിടന്ന ഒരു ഇരുമ്പുലക്കയെടുത്ത് ആക്രമിച്ചു. മഹോദരന്‍ ഗദകൊണ്ട് തിരിച്ചാക്രമിച്ചു. പിന്നെ മുഷ്ടിയുദ്ധമായി. രണ്ടുപേരും ക്ഷീണിച്ചു. പെട്ടെന്ന് സുഗ്രീവന്‍ വാളെടുത്ത് അവന്റെ ശിരസ്സ് വെട്ടിവീഴ്‌ത്തി.

മഹോദരന്‍ വീണപ്പോള്‍ മഹാപാര്‍ശ്വന്‍ വന്ന് പോര്‍തുടങ്ങി. ബാലിപുത്രനായ അംഗദനാണ് അവനോടേറ്റുമുട്ടിയത്. മഴുവുമായി അംഗദനെ വെട്ടാനെടുത്ത മഹാപാര്‍ശ്വന്‍ അംഗദന്റെ ഇടിയേറ്റ് മാറുപിളര്‍ന്ന് ഹൃദയം കലങ്ങി ചത്തുവീണു. പ്രധാനസഹായികള്‍ കൊല്ലപ്പെട്ടപ്പോള്‍ രാവണന്‍ അത്യന്തം ക്രുദ്ധനായി. രാവണന്റെ തേര് അതിവേഗം മുന്നിലെത്തി. പൊടിപടലമുയര്‍ന്നു. തുരുതുരെ ബാണങ്ങള്‍ തൂകിക്കൊണ്ട് വാനരന്മാരെ തുരത്തി. ലക്ഷ്മണന്‍ രാമന്റെ സഹായത്തിനെത്തി. രാമലക്ഷ്മണന്മാരയ്‌ക്കുന്ന അസ്ത്രങ്ങളെല്ലാം രാവണന്‍ അസ്ത്രങ്ങള്‍കൊണ്ട് ഭേദിച്ചു.

രാവണന്റെ ശരജാലങ്ങളും രാമന്റെ ഞാണൊലിയുംകൊണ്ട് അന്തരീക്ഷം മാറ്റൊലിക്കൊണ്ടു. ആകാശം പലതരം ബാണങ്ങള്‍ കൊണ്ടു മുഖരിതമായി. രാവണന്‍ പ്രയോഗിച്ചതൊക്കെ രാമന്‍ അസ്ത്രങ്ങള്‍ കൊണ്ടുതന്നെ തകര്‍ത്തു. രാവണന്‍ ആഗ്നേയാസ്ത്രം പ്രയോഗിച്ചതിനെ രാമന്‍ ആഗ്നേയാസ്ത്രം കൊണ്ടും ദൈവാസ്ത്രത്തെ ദൈവാസ്ത്രംകൊണ്ടും നശിപ്പിച്ചു. പകരം രാമന്‍ രാവണന്റെ സകല അവയവങ്ങളിലും അസ്ത്രങ്ങളെയ്ത് മുറിവേല്‍പ്പിച്ചു.

രാവണന്‍ അതിവിശിഷ്ടവും ഭീകരവുമായ രാക്ഷസാസ്ത്രം തൊടുത്തുവിട്ടു. അതിന്റെ വായില്‍നിന്നും വിഷസര്‍പ്പങ്ങള്‍ നാലുപാടും ചാടി വീണു. അപ്പോള്‍ രാമന്‍ ഗരുഡാസ്ത്ര മെയ്തു. അതില്‍നിന്നും ഗരുഡന്മാര്‍ ഉത്ഭവിച്ച് സര്‍പ്പങ്ങളെ കൊത്തിവിഴുങ്ങി.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.