Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ട്രെയിന്‍ യാത്രക്കിടെ ദമ്പതികളുടെ 40പവന്‍ സ്വര്‍ണ്ണാരണങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2016, 09:10 pm IST
inAlappuzha

ചെങ്ങന്നൂര്‍: രാജസ്ഥാന്‍ സിക്കറില്‍ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ ചെങ്ങന്നൂര്‍ സ്വദേശികളായ ദമ്പതികളുടെ 40 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടു. ചെങ്ങന്നൂര്‍ തിട്ടമേല്‍ അരമന റോഡില്‍ ഗുരുസദനം വീട്ടില്‍ ബിജുഗോപിനാഥ് (41), ഭാര്യ സ്മിത (37), മക്കളായ കൃഷ്ണ (12), ഭാഗ്യശ്രീ(8) എന്നിവരുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ദമ്പതികള്‍ ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

കഴിഞ്ഞ 27ന് സിക്കറില്‍ നിന്ന് ബസ്സില്‍ യാത്ര തിരിച്ച ദമ്പതികള്‍ ജയ്‌പ്പൂരിലും അവിടെനിന്ന് ട്രെയിന്‍ മാര്‍ഗം ആഗ്രയിലും എത്തി. തുടര്‍ന്ന് 28ന് കേരളാ എക്‌സപ്രസ്സില്‍ ചെങ്ങന്നൂരിലേക്ക് യാത്രതിരിച്ചു. സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഇവര്‍ നാട്ടിലേക്ക് വന്നത്. ട്രെയിനില്‍ തേര്‍ഡ് എസി കമ്പാര്‍ട്ട്‌മെന്റില്‍ മുകളിലേയും നടുവിലേയും ബര്‍ത്താണ് ഇവര്‍ക്ക് ലഭിച്ചത്.

താഴത്തെ ബര്‍ത്തിനടിയില്‍ ആഭരണങ്ങള്‍ വച്ചിരുന്ന പെട്ടി താഴിട്ടു പൂട്ടിയശേഷം ബര്‍ത്തിന്റെ കാലിനോട് ചേര്‍ത്ത് ചങ്ങലയിട്ട് ബന്ധിച്ചിരുന്നു. ഒരു മലയാളി കുടുംബവും തമിഴ്‌നാട് സ്വദേശിയും ഉത്തരേന്ത്യന്‍ സ്വദേശിയുമാണ് ഈ കൂപ്പയില്‍ ഉണ്ടായിരുന്നത്. പിന്നീട് ഉത്തരേന്ത്യന്‍ സ്വദേശിയുടെ സുഹൃത്ത് കമ്പാര്‍ട്ടുമെന്റില്‍ എത്തി. ടിക്കറ്റ് കണ്‍ഫോം അല്ലാത്തതിനാല്‍ നിലത്ത് ഷീറ്റ് വിരിച്ച് കിടക്കുകയായിരുന്നു. പെട്ടിക്ക് സമീപമാണ് ഇയാള്‍ കിടന്നിരുന്നത്.

രാത്രിയില്‍ ഭോപ്പാലില്‍ നിന്നും കേന്ദ്ര സേനയുടെ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ 40 പേര്‍ അടങ്ങുന്ന സംഘവും ഇതേ കമ്പാര്‍ട്ടുമെന്റില്‍ കയറി. 30ന് വെളുപ്പിനെ കോയമ്പത്തൂരില്‍ ഇവര്‍ ഇറങ്ങുന്നതുവരെ ഇവരില്‍ ചിലരുടെ തോക്ക് പെട്ടിയുടെ മുകളിലാണ് വച്ചിരുന്നത്. തോക്കുകള്‍ ഒരുമിച്ച് ചങ്ങലയില്‍ കോര്‍ത്ത് സീറ്റിന്റെ കാലിനോട് ചേര്‍ത്ത് പൂട്ടിയിരുന്നു.

30ന് ഉച്ചയക്ക് വീട്ടിലെത്തിയശേഷം മൂന്നുമണിയോടെ പെട്ടി തുറന്നു പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണം സൂക്ഷിച്ചിരുന്ന ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. തങ്ങള്‍ ബാഗ് വീട്ടില്‍ നിന്നും എടുക്കാന്‍ മറന്നതാവും എന്നുകരുതി സിക്കറിലുള്ള ഭാര്യാ സഹോദരനെ വിളിച്ച് വീട് തുറന്ന് പരിശോധിപ്പിച്ചെങ്കിലും ബാഗ് കണ്ടെത്തിയില്ല. ട്രെയിനിലാണ് മോഷണം നടന്നതെന്ന് മനസ്സിലായതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

വലിയമാല, താലിമാല, കമ്മല്‍, ലോക്കറ്റ്, കൊലുസ്, ആറ് വളകള്‍, കുട്ടികളുടെ രണ്ട് മാലകള്‍, കൈചെയിന്‍, നെക്ലെസ് തുടങ്ങിയവയാണ് നഷ്ടപ്പെട്ടത്. ഈ ആഭരണങ്ങള്‍ക്ക് 12 ലക്ഷത്തിലേറെ രൂപ വിലവരും.

സിക്കറില്‍ മോഡി സര്‍വ്വകലാശാലയില്‍ ജീവനക്കാരനാണ് ബിജു. സ്മിത ഇവിടെ ഗവ. ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ്. ട്രെയിന്‍ യാത്രക്കിടെ സ്വര്‍ണ്ണം നഷ്ടപ്പെടാതിരിക്കാന്‍ സ്മിതയുടെയും, കുട്ടികളുടെയും ആഭരണങ്ങള്‍ ഊരി ബാഗില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

Kerala

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

World

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

Kerala

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

India

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.