എടത്വ: ഗ്രീന്‍ കമ്മ്യൂണിറ്റിയുടെ സ്ഥാപകന്‍ ആന്റപ്പന്‍ അമ്പിയായത്തിന്റെ മൂന്നാം ചരമ വാര്‍ഷികവും ഗ്രാമ പഞ്ചായത്ത് ടൗണ്‍ സൗന്ദര്യവത്കരണ അവലോകന യോഗവും മൂന്നിന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.
കേന്ദ്ര സര്‍ക്കാര്‍ വൃക്ഷമിത്ര അവാര്‍ഡ് ജേതാവ് പ്രഫ. എസ്. ശോഭീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ജോസ് അധ്യക്ഷത വഹിക്കും. സൗന്ദര്യവത്കരണ പദ്ധതി രൂപരേഖ സെക്രട്ടറി റ്റി. ഉല്ലസ്‌കുമാര്‍ സമര്‍പ്പിക്കും.
മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍. ബിന്ദു ചര്‍ച്ച നയിക്കും. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ് മുഖ്യസന്ദേശം നല്‍കും. ബ്ലോക്ക് പഞ്ചായത്ത് അംഗം മോന്‍സി സോണി അനുസ്മരണവും നടത്തും.
ആന്റപ്പന്‍ അമ്പിയായം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള സ്വാഗതവും, കുട്ടനാട് നേച്ചര്‍ സൊസേറ്റി പ്രസിഡന്റ് ജയന്‍ ജോസഫ് നന്ദിയും പറയും.
















