ആലപ്പുഴ: ധീവര സമുദായത്തിന് മുന്‍ സര്‍ക്കാര്‍ അനുവദിച്ച ശ്രീവേദവ്യാസ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന് സര്‍ക്കാര്‍ അടിയന്തരമായി സ്ഥലം ലഭ്യമാക്കണമെന്ന് ധീവരസഭാ ജനറല്‍സെക്രട്ടറി വി. ദിനകരന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രകൃതിക്ഷോഭത്തിന്റെ രൂക്ഷത കണക്കിലെടുത്ത് തീരദേശ മേഖലയില്‍ ദുരിതാശ്വായ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. ഒഇസി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യ കുടിശിഖ ഉടന്‍ വിതരണം ചെയ്യണം, തീരദേശ റോഡുകള്‍ ഗതാഗതയോഗ്യമാക്കണം, പ്രകൃതിക്ഷോഭംമൂലം വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനഃരധിവസിപ്പിക്കണം, മത്സ്യത്തൊഴിലാളി പെന്‍ഷന്‍ ആയിരം രൂപയായി വര്‍ദ്ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. ഇതുസംബന്ധിച്ച് അതാതുവകുപ്പുമന്ത്രിമാര്‍ക്ക് നിവേദനം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
















