മട്ടാഞ്ചേരി: നവാഗതരായി കൊച്ചി ടിഡി ഹൈസ്‌കൂളിലെത്തിയത് നാല് ഇരട്ടകള്‍. രണ്ട് പെണ്‍കുട്ടികളും ആറ് ആണ്‍കുട്ടികളും. എല്ലാവരും അഞ്ചാം ക്ലാസ്സിലാണ് ചേര്‍ന്നത്. സ്‌കൂള്‍ പ്രവേശന ദിനത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ചെണ്ടമേളത്തോടെ അധ്യാപകരും കുട്ടികളും ചേര്‍ന്നു നവാഗതരെ വരവേറ്റപ്പോള്‍ ഇരട്ട കുട്ടിസംഘം ഏവരുടെയും ശ്രദ്ധാകേന്ദ്രമായി മാറി.
ടിഡി സ്‌കൂളിലെ ക്ലറിക്കല്‍ ജീവനക്കാരന്‍ ജി. ദിനേശ് കമ്മത്ത്-ഗീത ദമ്പതികളുടെ മക്കളാണ് ഇരട്ട പെണ്‍കുട്ടികളായ അനുശ്രീയും അനന്യയും. സുമേഷ്-പ്രസന്ന ദമ്പതികളുടെ മക്കളാണ്. പ്രണവ്, പ്രതീഷ് ഇരട്ടകള്‍. പി. എം.സജീനയുടെ മക്കളാണ് ഷീനാസ്, ഷിഫാസ് ഇരട്ടകള്‍. പി.എസ്. ഫറുഖ് ഉബിനയുടെ മക്കളാണ് മുഹമ്മദ് ഫര്‍ ഖാനും മുഹമ്മദ് ഫറാസും. ക്ലാസ്സ് മുറിയിലെത്തിയ ഇരട്ടക്കുട്ടി സംഘത്തെ പ്രധാനാദ്ധ്യാപിക സരള ഡി.പ്രഭുവും ക്ലാസ്സ് അധ്യാപികമാരായ കെ.എസ്. ഗീതയും ചേര്‍ന്ന് പരിചയപ്പെടുത്തി.
















