Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അക്ഷര മധുരം നുകരാന്‍ ഉത്സാഹത്തോടെ കുരുന്നുകള്‍; ആഘോഷമായി പ്രവേശനോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2016, 11:00 pm IST
in Ernakulam

കൊച്ചി: അക്ഷര മധുരം നുകരാന്‍ ആഘോഷമായെത്തിയ കുരുന്നുകള്‍ക്ക് സ്‌നേഹ നിര്‍ഭരമായ സ്വീകരണം. മഴ മാറി നിന്ന പുലരിയില്‍ പതിവില്‍ നിന്നു വ്യത്യസ്തമായി മടിയും തേങ്ങി കരച്ചിലുകളുമില്ലാതെ ഉത്സാഹത്തോടെയാണ് കുരുന്നുകള്‍ അക്ഷര മുറ്റത്തെത്തിയത്. ചെല്ലാനം പുത്തന്‍തോട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളാണ് ഈ വര്‍ഷത്തെ ജില്ലാതല പ്രവേശനോത്സവത്തിനു വേദിയായത്.

രാവിലെ 9.30ന് ചെല്ലാനം കണ്ടക്കടവ് ജംഗ്ഷനില്‍ നിന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയില്‍ വര്‍ണ്ണ ശബളമായ ഘോഷയാത്രയോടെയാണ് കുട്ടികളെ സ്‌കൂളിലേക്ക് എതിരേറ്റത്. ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോസി ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും കലാരൂപങ്ങളും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും അണിനിരന്ന ഘോഷയാത്ര പത്തു മണിയോടെ സ്‌കൂളിലെത്തിച്ചേര്‍ന്നു. മധുര പലഹാരവും ടൈംടേബിള്‍ കാര്‍ഡും ചിത്രകഥാ പുസ്തകവും സമ്മാനമായി നല്‍കിയാണ് കുട്ടികളെ വരവേറ്റത്. തുടര്‍ന്ന് മുകള്‍ നിലയിലെ ഹാളിലെത്തിയ കുരുന്നുകള്‍ രക്ഷിതാക്കളോടൊപ്പം തങ്ങള്‍ക്ക് ലഭിച്ച പുസ്തകവും മറ്റുമായി ഇരിപ്പുറപ്പിച്ചു. 102 വിദ്യാര്‍ഥികളാണ് ഇവിടെ ഈ വര്‍ഷം പ്രവേശനം നേടിയത്.

ശിവദാസ് പുറമേരി രചിച്ച് എം. ജയചന്ദ്രന്‍ ആലപിച്ച് സര്‍വ ശിക്ഷ അഭിയാനും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് തയാറാക്കിയ പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്‌ക്കാരമാണ് ആദ്യം വേദിയില്‍ നടന്നത്. പുത്തന്‍തോട് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തന്നെയാണ് നൃത്തരൂപം അവതരിപ്പിച്ചത്.

ജില്ലാതല പ്രവേശനോത്സവം പ്രൊഫ. കെ.വി. തോമസ് എംപി ഉദ്ഘാടനം ചെയ്തു. അക്ഷര ദീപം തെളിക്കല്‍ ചടങ്ങും വേദിയില്‍ നടന്നു. ഉദ്ഘാടന വിളക്കില്‍ നിന്നു പകര്‍ത്തിയ ദീപവുമായി കുട്ടികള്‍ ഗോപുരമായി ചേര്‍ന്നു നിന്നു. തുടര്‍ന്ന് അവരില്‍ നിന്ന് പുതുതായെത്തിയ ഓരോ കുട്ടികളുടെ കൈയിലേക്കും ദീപം പകര്‍ന്നു നല്‍കി. അക്ഷര ദീപത്തിന്റെ പ്രകാശം എന്നുമെന്നും ഇവരുടെ ജീവിതത്തില്‍ നിലനില്‍ക്കട്ടെയെന്ന ആശംസയോടെയായിരുന്നു അക്ഷര ദീപം തെളിക്കല്‍.

ചലച്ചിത്ര നടി മോളി കണ്ണമാലി ചടങ്ങില്‍ പ്രത്യേക അതിഥിയായി. ഇതേ സ്‌കൂളില്‍ പഠിക്കുന്ന തന്റെ മൂന്നു പേരമക്കളുമായാണ് അവര്‍ എത്തിയത്. എസ്എസ്എയും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്നു നിര്‍മ്മിച്ച സീറോ ടു ഹീറോ എന്ന ഹ്രസ്വ ചിത്രത്തിന്റെ സിഡി പ്രകാശനവും അവര്‍ നിര്‍വഹിച്ചു. തന്റെ അധ്യാപകരെ ഓര്‍മ്മിച്ചുകൊണ്ടായിരുന്നു മോളി സംസാരിച്ചു തുടങ്ങിയത്. താന്‍ പഠിച്ച സ്‌കൂളില്‍ ഇത്തരമൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതിലുള്ള സന്തോഷവും അവര്‍ പങ്കുവെച്ചു. പഞ്ചായത്ത് പ്രതിനിധികളുടെയും അധ്യാപകരുടെയും ആവശ്യപ്രകാരം ചവിട്ടുനാടക ഗാനവും ആലപിച്ചാണ് അവര്‍ വേദി വിട്ടത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍ മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപിക എന്‍.ഗിരിജ പ്രവേശനോത്സവ സന്ദേശം നല്‍കി. ഒന്‍പതു ലക്ഷത്തോളം രൂപ ചെലവില്‍ നിര്‍മ്മിച്ച എസ്എസ്എ കെട്ടിട ഉദ്ഘാടനം പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. പീതാംബരന്‍ നിര്‍വഹിച്ചു. ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം നടപ്പാക്കുന്ന ജ്യോതി പദ്ധതി പ്രകാരമുള്ള സ്മാര്‍ട്ട് ക്ലാസ് റൂമുകളും ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും.

സ്‌കൂള്‍ ബാഗുകളുടെ വിതരണം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജാന്‍സി ജോര്‍ജ് നിര്‍വഹിച്ചു. ശുചിത്വ മിഷന്റെ വൃക്ഷത്തെ വിതരണം ജില്ല പഞ്ചായത്തംഗം അനിത ഷീലന്‍ നിര്‍വഹിച്ചു. യൂണിഫോം വിതരണം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പുഷ്പി പൊന്നനും ശുചിത്വ മിഷന്‍ ലഘുലേഖ വിതരണം ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോസിയും പാഠപുസ്തക വിതരണം ചെല്ലാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഡി. പ്രസാദും നിര്‍വഹിച്ചു. സ്‌കൂള്‍ ഗ്രാന്റ് വിതരണം ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അനിത ബാബുവും മെയ്ന്റനന്‍സ് ഗ്രാന്റ് വിതരണം ഗ്രാമപഞ്ചായത്ത് വാര്‍ഡംഗം പ്രവീണ്‍ ദാമോദരപ്രഭുവും വിദ്യാര്‍ഥികളെ പ്രതിഭകളെ ആദരിക്കല്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ബി. നന്ദകുമാറും നിര്‍വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

Kerala

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)
India

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

Kerala

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

Kerala

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

പുതിയ വാര്‍ത്തകള്‍

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

രാഹുൽ ഗാന്ധി ദുര്യോധനനെപ്പോലെ പെരുമാറുന്നു , അഖിലേഷാകട്ടെ ദുശ്ശാസനനും ; കോൺഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും പുഷ്‌കർ സിംഗ് ധാമി

കഴിവ് മുഴുവൻ പുറത്തെടുത്തിട്ടില്ല ; ഇസ്രായേലിനെതിരായ പോരാട്ടത്തിൽ തങ്ങളുടെ മിസൈൽ ശേഷി പൂർണ്ണമായി ഉപയോഗിച്ചിട്ടില്ലെന്ന് ഇറാൻ

‘ഒരു ബിജെപി പ്രവർത്തകൻ പോലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ മണ്ണിൽ ബാബറി മസ്ജിദ് ഉയരില്ല , ഞങ്ങൾ അതിന് അനുവദിക്കില്ല ‘

കുടുംബ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് സൂപ്പർ വിജയത്തിലേക്ക് ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു

ഓപ്പറേഷൻ ത്രാൾ ഫസ്റ്റ് ലുക്ക് പുറത്ത്

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സലിം ദോല തുർക്കിയിൽ പിടിയിലായി ; അറസ്റ്റിലായത് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഇടനിലക്കാരൻ

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.