ആലപ്പുഴ: കുളമ്പുരോഗ പ്രതിരോധ കുത്തിവയ്‌പ് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ(ജൂണ്‍ 3) രാവിലെ പത്തിന് മുഹമ്മ വടക്ക് ക്ഷീരോത്പാദക സംഘത്തില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.
മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാല്‍ ആധ്യക്ഷ്യം വഹിക്കും. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഫെലിസിറ്റ പ്രൊട്ടേസീസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.സി. സുനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം കൊച്ചുത്രേസ്യാ ജയിംസ്, പഞ്ചായത്തംഗങ്ങളായ ഡി. സതീശന്‍, പുഷ്പബാബുരാജ്, ക്ഷീരോദ്പാദ സംഘം പ്രസിഡന്റ് കെ.എസ്. കമലാസനന്‍, ഡോ. കെ.ജി. രാജു എന്നിവര്‍ പങ്കെടുക്കും.
മൃഗസംരക്ഷണ വകുപ്പ് കായിപ്പുറം മൃഗാശുപത്രിയുടേയും മുഹമ്മ നോര്‍ത്ത് ക്ഷീരോത്പാദക സംഘത്തിന്റെയും സഹകരണത്തോടെ ജില്ലാതല ഉദ്ഘാടന പരിപാടി നടത്തിയത്. കുത്തിവയ്‌പ് മൂന്നാഴ്ചക്കാലം ജില്ലയില്‍ നടക്കും. പശു, എരുമ, പന്നി എന്നിവയ്‌ക്ക് അഞ്ചു രൂപയാണ് വാക്‌സിനേഷന്‍ നിരക്ക്.
















