Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൗതുകവും ആവേശവുമായി പ്രവേശനോല്‍സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2016, 09:07 pm IST
in Kannur

കണ്ണൂര്‍: മധ്യവേനലവധി കഴിഞ്ഞ് ജില്ലയിലെ വിദ്യാലയങ്ങള്‍ തുറന്നതോടെ കൗതുകവും അമ്പരപ്പുമായി പുതിയ ലോകത്തേക്ക് കൊച്ചുമിടുക്കരുടെ ആരവമുയര്‍ന്നു. വിദ്യാലയങ്ങളില്‍ പ്രവേശനോല്‍സവം വര്‍ണാഭവും ഹരിതാഭവുമാക്കാന്‍ മത്സരം തന്നെ നടന്നു. തോരണങ്ങള്‍, ബലൂണുകള്‍, വര്‍ണക്കടലാസുകള്‍ എന്നിവ കൊണ്ട് അണിഞ്ഞൊരുങ്ങിയ വിദ്യാലയങ്ങള്‍ മധുരം നല്‍കിയാണ് കുട്ടികളെ സ്‌കൂളിലേക്ക് സ്വാഗതം ചെയ്തത്.

സ്‌കൂള്‍ പ്രവേശനോല്‍സവത്തിന്റെ ജില്ലാതല ഉദ്ഘാടനം തലശ്ശേരി വലിയ മാടാവില്‍ ഗവ. സീനിയര്‍ ബേസിക് സ്‌കൂളില്‍ നിയുക്ത എംഎല്‍എ എ.എന്‍.ഷംസീര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സി.കെ.രമേശന്‍ അക്ഷരദീപം തെളിയിച്ചു. തുടര്‍ന്ന് അക്കാദമിക് കലണ്ടര്‍ പ്രകാശനവും പ്രവേശനോല്‍സവ ഗാനാലാപനവും നടന്നു.

കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലാതല സ്‌കൂള്‍ പ്രവേശനോല്‍സവം അരോളി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.നാരായണന്റെ അധ്യക്ഷതയില്‍ നിയുക്ത എംഎല്‍എ കെ.എം.ഷാജി ഉദ്ഘാടനം ചെയ്തു.

പ്രവേശനോല്‍സവത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ സുരക്ഷാ സന്ദേശങ്ങളും മാതൃകാ സ്‌കൂള്‍ പദ്ധതി അവതരണവും നടന്നു.

തിലാന്നൂര്‍ യുപി സ്‌കൂള്‍ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എം.പി.പത്മജയുടെ അധ്യക്ഷതയില്‍ കൗണ്‍സിലര്‍ എം.രാജീവന്‍ ഉദ്ഘാടനം ചെയ്തു. ബാലന്‍ മാസ്റ്റര്‍, കെ.വി.ജയരാജന്‍ മാസ്റ്റര്‍, രാജിത്ത് കുളവയല്‍, കെ.മനോജ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പിടിഎ പ്രസിഡണ്ട് ഷിബാഷാജി സൗജന്യ പുസ്തക വിതരണം നടത്തി. തുടര്‍ന്ന് മധുരപലഹാര വിതരണവും കുട്ടികളുടെ കലാപരിപാടികളും നടന്നു.

ഇരിക്കൂര്‍ ബ്ലോക്ക്തല പ്രവേശനോത്സവം ചാമക്കാല്‍ ഗവ എല്‍പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ നടന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നവാഗതരെ സ്വീകരിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ ഹെഡ്മിസ്ട്രസ് എത്സമ്മ മാത്യു സ്വാഗതം പറഞ്ഞു. പയ്യാവൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി.അഷറഫ് അധ്യക്ഷത വഹിച്ചു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.വസന്തകുമാരി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഇരിക്കൂര്‍ ബിപിഒ സി.സുധാകരന്‍ പ്രവേശനോത്സവ സന്ദേശവും ഡയറ്റ് ഫാക്കല്‍ട്ടി എസ്.കെ.ജയദേവന്‍ അക്ഷരദീപം തെളിയിക്കലും ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ.ടി.അനില്‍ പഠനോപകരണ വിതരണവും നടത്തി. ലൗലി ജോസഫ്, കെ.ജി.ഷിബു, രജനി രാജന്‍, കെ.എ.ആന്‍സി, ടി.സ്വപ്ന തുടങ്ങിയവര്‍ സംസാരിച്ചു.

എള്ളരഞ്ഞി എല്‍പി സ്‌കൂള്‍ പ്രവേശനോത്സവം നഗരസഭാ കൗണ്‍സിലര്‍ കെ.കെ.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ.എ.പ്രകാശന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ഇ.ഗീത, ഇ.വി.നാരായണന്‍, പി.രജിത, എസ്.കെ.മോഹനന്‍, പി.ഗീത, എം.സി.ശ്രീജിത്ത്, എസ്.കെ.ഗീത, പി.രാജേഷ്, പ്രധാനാധ്യാപകന്‍ കെ.പി.വേണുഗോപാലന്‍, ദിബിന്‍ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. നവാഗതര്‍ക്ക് സ്‌കൂള്‍ കിറ്റ് വിതരണം ചെയ്തു.

തലശ്ശേരി വിദ്യാഭ്യാസ ജില്ലാ സ്‌കൂള്‍ പ്രവേശനോത്സവം വര്‍ണാഭമായ അന്തരീക്ഷത്തില്‍ തലശ്ശേരി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ തലശ്ശേരി മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ നജ്മ ഹാഷിം ഉദ്ഘാടനം ചെയ്തു. ഫാ.മാത്യു, അബ്ദുള്‍ ഖിലാബ്, ഫാത്തിമ മാളിയേക്കല്‍, ഡെന്നി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബെന്നി ഫ്രാന്‍സിസ് സ്വാഗതവും ജോസ് പ്രകാശ് നന്ദിയും പറഞ്ഞു. നവ വിദ്യാര്‍ത്ഥി വി.സൗരവ് അക്ഷരദീപം തെളിയിച്ച ചടങ്ങിന് ശേഷം നഗരംചുറ്റി പ്രവേശനോത്സവ വിളംബരജാഥയും നടത്തി. പിടിഎ പ്രതിനിധികളുടെ സജീവസാന്നിധ്യം കൊണ്ട് ധന്യമായ ചടങ്ങിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് മധുരപലഹാര വിതരണവും നടത്തി.

മാഹി അവറോത്ത് സ്‌കൂളിലെ പ്രവേശനോത്സവം ശ്രദ്ധേയമായി. കൊടിതോരണങ്ങളാല്‍ അലംകൃതമായ വിദ്യാലയമുറ്റത്ത് ബലൂണുകളുമായി നിന്ന മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ആദ്യമായി വിദ്യാലയത്തിലെത്തിയ കുരുന്നുകളെ ക്ലാസുകളിലേക്ക് ആനയിച്ചു. തുടര്‍ന്ന് സ്‌കൂള്‍ മുറ്റത്ത് പ്രത്യേകം അസംബ്ലി ചേരുകയും നവാഗതരെ അതിഥികളായി സ്റ്റേജിലിരുത്തുകയും ചെയ്തു. അതിനുശേഷം പ്രവേശനോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിച്ചു. പിടിഎ പ്രസിഡണ്ട് കെ.വി.ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡണ്ട് കെ.പി.ഗംഗാധരന്‍, കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥി അഭിനന്ദ് പ്രേമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.അഭിഷേക് സ്വാഗതം പറഞ്ഞു. പ്രവേശനോത്സവത്തെ തുടര്‍ന്ന് പായസ വിതരണവും നടന്നു.

കരയത്തുംചാല്‍ ഗവ യുപി സ്‌കൂളില്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി പുതിയ കുട്ടികളെ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ പൂക്കള്‍ നല്‍കി സ്വീകരിച്ചു. എസ്എംസി ചെയര്‍മാന്‍ ബിജു പുതുശ്ശേരിയുടെ അധ്യക്ഷതയില്‍ ശ്രീകണ്ഠാപുരം മുനിസിപ്പല്‍ കൗണ്‍സിലര്‍ സൂസന്‍ ദേവസ്യ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കുള്ള കിറ്റ് വിതരണം അഞ്ചാം വാര്‍ഡ് കൗണ്‍സിലര്‍ ലിനി മേലേട്ടുതടത്തില്‍ നിര്‍വഹിച്ചു. മുന്‍ ഹെഡ്മാസ്റ്റര്‍ കെ.ജെ.ജോണ്‍ യൂണിഫോം വിതരണം നിര്‍വഹിച്ചു. പി.കോമളവല്ലി, ടി.ജെ.ത്രേ്യസ്യ. കെ.വിനയ, കെ.വി.കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ ബാബു ജോര്‍ജ്ജ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.സി.ടോമി നന്ദിയും പറഞ്ഞു.

പാനൂര്‍ നഗരസഭയുടെ പ്രഥമ പ്രവേശനോത്സവം മധുരതരമായി. നഗരസഭാ ഓഫീസിനടുത്തു തന്നെയുള്ള പാനൂര്‍ യുപി സ്‌ക്കൂളാണ് ഇത്തവണ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിന് ആതിഥ്യം വഹിച്ചത്. ഘോഷയാത്രയായി വിശിഷ്ടാതിഥികളെ സ്‌ക്കൂളിലേക്ക് ആനയിച്ചു പുഷ്പവൃഷ്ടി നടത്തി നവാഗതരെ വിദ്യാലയത്തിലേക്ക് സ്വീകരിച്ചു. 51 വിദ്യാര്‍ത്ഥികളാണ് ഇന്ന് ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയെത്തിയിട്ടുള്ളത്. വാര്‍ഡ് കൗണ്‍സിലറും പിടിഎ പ്രസിഡണ്ടുമായ കെ.കെ.സുധീര്‍ കുമാറിന്റെ അദ്ധ്യക്ഷതയില്‍ നഗരസഭാധ്യക്ഷ കെ.വി.റംല ടീച്ചര്‍ മുനിസിപ്പല്‍ തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ എം.കെ.പത്മനാഭന്‍ അക്ഷരദീപം തെളിയിച്ചു. നവാഗതര്‍ക്ക് കേരളാ ഗ്രാമീണ്‍ ബേങ്ക് പാനൂര്‍ ശാഖയുടെ വകയായുള്ള കിറ്റ് മാനേജര്‍ ഇ.എം.രാജന്‍ വിതരണം ചെയ്തു. മദര്‍ പിടിഎ പ്രസിഡണ്ട് എം.വി.സ്‌നേഹലത, ടി.റഊഫ്, കെ.പി.ശശീന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ഇ.സുരേഷ് ബാബു സ്വാഗതവും ഇ.മണിരാജ് നന്ദിയും പറഞ്ഞു. സ്‌കൂള്‍ പരിസരം അലങ്കരിച്ചും വേദിയില്‍ കുരുത്തോല ഉപയോഗിച്ചുള്ള വ്യത്യസ്ത രൂപങ്ങള്‍ നിര്‍മ്മിച്ചുവെച്ചും ഉത്സവഛായ പകരാന്‍ സംഘാടകര്‍ പ്രത്യേകം ശ്രദ്ധിച്ചു. കുട്ടികളും രക്ഷിതാക്കളുമുള്‍പ്പടെ നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രാര്‍ത്ഥനക്ക് പുറമേ പ്രത്യേകം തയ്യാറാക്കിയ അര്‍ത്ഥസമ്പുഷ്ടമായ പ്രവേശന ഗാനവുമുണ്ടായിരുന്നു.

ഇരിട്ടി നഗരസഭാ പരിധിയിലെ അംഗന്‍വാടികളുടെ പ്രവേശനോത്സവവും പൂര്‍വ വിദ്യാര്‍ഥി സംഗമവും ഘോഷയാത്രയും സംഘടിപ്പിച്ചു. ഘോഷയാത്രക്ക് ശേഷം പയഞ്ചേരി എം 2 എച്ച് ഓഡിറ്റോറിയത്തില്‍ നടന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകന്‍ നിര്‍വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.സരസ്വതി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍മാരായ പി.പി.ഉസ്മാന്‍, പി.വി.പ്രേമവല്ലി, പി.എം.രവീന്ദ്രന്‍, പി.വി.ദീപ, ഇന്ദുമതി തുടങ്ങിയവര്‍ പ്രസംഗിച്ചു. അംഗന്‍വാടികളിലെ കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഭക്ഷണമേശയിലും അല്‍പ്പം കാര്യം

Samskriti

മഹായാഗഭൂമിയായ കൊട്ടിയൂര്‍ വൈശാഖോത്സവം

World

ഗൾഫ് നേതാക്കളുടെ അഭ്യർത്ഥന; ഇറാനെതിരായ സൈനിക ആക്രമണം താൽക്കാലികമായി നിർത്തിവെച്ച് ഡൊണാൾഡ് ട്രംപ്

US

അമേരിക്കയിൽ പള്ളിക്ക് നേരെ വെടിവെപ്പ്; സുരക്ഷാ ജീവനക്കാർ ഉൾപ്പെടെ മൂന്ന് പേര് കൊല്ലപ്പെട്ടു: അക്രമികളെ വെടിവെച്ചു കൊന്നു

ഹിന്ദു ഐക്യവേദി ജില്ല പ്രതിനിധി സമ്മേളനം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രൊഫ. ദേവകി, പി.സി. ബാബു, ആര്‍.വി. ബാബു, കെ.വി. ശിവന്‍, എം.സി. സാബു ശാന്തി, യമുനാ വത്സന്‍ സമീപം
Kerala

കേരളത്തില്‍ പൊളിറ്റിക്കല്‍ ഇസ്ലാം പിടിമുറുക്കുന്നു: ശശികല ടീച്ചര്‍

പുതിയ വാര്‍ത്തകള്‍

ഡ്രഗ്സ് നൽകി ബോധം കെടുത്തി നഗ്‌നദൃശ്യങ്ങൾ പകർത്തി ഭീഷണി: പെൺകുട്ടികളെ ദുബായിലേക്കയച്ച കൊച്ചി സെക്സ് റാക്കറ്റിന്റെ വലയിൽ നിരവധി പെൺകുട്ടികൾ കുടുങ്ങി

സർക്കാർ ആനുകൂല്യങ്ങളും ബിസിനസ്സ് പുരോഗതിയും! സമ്പൂർണ്ണ രാശിഫലം (19 മെയ് 2026) – AI ജ്യോതിഷം

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

എം.ബി. രാജേഷിനെ തോല്‍പിച്ച വി.ടി. ബല്‍റാമിനേക്കാള്‍ എന്ത് യോഗ്യതയാണ് പി.രാജീവിനെ തോല്‍പിച്ച അബ്ദുള്‍ ഗഫൂറിനുള്ളത്? ഇബ്രാഹിം കുഞ്ഞിന്റെ മകനെന്ന…

മുണ്ടുമുറുക്കിയുടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്, ഖജനാവിന് ഭാരമുണ്ടാക്കുന്നു….എന്തൊരു സതീശന്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

ടിവികെയുടെയും ജോസഫ് വിജയിന്റെയും വിജയത്തിന് പിന്നിലെ രണ്ട് രഹസ്യങ്ങള്‍ കണ്ടെത്തി എം.കെ. സ്റ്റാലിന്‍

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

വയനാട് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 മരണം: മരിച്ചത് ദമ്പതികളും മകനും

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം നടത്താൻ യോഗം ചേർന്ന കോൺഗ്രസുകാർ തമ്മിൽത്തല്ലി ; കർണാടക യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ പോർവിളികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.