Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

നവാഗതര്‍ക്ക് വരവേല്‍പ്പ് നല്‍കി പ്രവേശനോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2016, 08:36 pm IST
inWayanad

മാതമംഗലം : ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിലെ മാതമംഗലം ഹൈസ്‌കുളില്‍ ഐ.സി.ബാലകൃഷ്ണന്‍ എം എല്‍എ ഉദ്ഘാടനം ചെയ്തു. അക്ഷരവെളിച്ചം തേടി കലാലയത്തിലെത്തിയ വിദ്യാര്‍ത്ഥികളെ ജനപ്രതിനിധികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് സ്വീകരിച്ചു. ഗൃഹാന്തരീക്ഷത്തില്‍ നിന്ന് പുതിയ ഒരു ലോകത്തേക്ക് വരുന്ന കൊച്ചുകുട്ടികളിലെ അപരിചിതത്വവും ഭയാശങ്കകളും മാറ്റി ഉത്സവാന്തരീക്ഷം സൃഷ്ടിച്ച് കലാലയവുമായി അടുപ്പിക്കുകയാണ് പ്രവേശനോത്സവത്തിന്റെ ലക്ഷ്യം. തലയില്‍ വര്‍ണ്ണത്തൊപ്പിയും കയ്യില്‍ ബലൂണുകളും മധുര പലഹാരവും ലഭിച്ചതോടെ കണ്ണീര്‍തുള്ളികളുടെ ഒഴുക്ക് നിലച്ചു. പിന്നെ ആശ്വാസത്തിന്റെ നെടുവീര്‍പ്പ്. അത് കഴിഞ്ഞ് സഹപാഠികളോട് അല്‍പ്പം കുശലം. വീറും വാശിയും അല്‍പ്പമൊന്നുപേക്ഷിച്ച് നല്ലപിള്ള ചമഞ്ഞിരുന്ന ചിലര്‍ അല്‍പ്പം കഴിഞ്ഞപ്പോള്‍ വാവിട്ട് കരച്ചില്‍, ഇതാ യിരു ന്നു ഇന്നലെ ജില്ലയിലെ സ്‌കൂളുകളില്‍ വിപുലമായി നടത്തിയ പ്രവേശനോത്സവത്തിന്റെ കാഴ്ചകള്‍. പുതുതായി നിര്‍മ്മിച്ച ഹൈസ്‌കുള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍ എ നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് പ്രവേശനോത്സ കിറ്റ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എ.ദേവകി, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ. മിനി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അനില തോമസ്, ജില്ലാ ഡി.ഡി.ഇ സി. രാഘവന്‍, നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ ശോഭന്‍കുമാര്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ കെ.എം ഉണ്ണികൃഷ്ണന്‍, എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. ടി.അബ്ബാസലി, ജില്ലാ പഞ്ചായത്തംഗം ബിന്ദു മനോജ്, ബ്ലോക്ക് അംഗം നസീറ ഇസ്മാഈല്‍, എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.എം. മൊയ്തീന്‍ കുഞ്ഞി, പഞ്ചായത്തംഗങ്ങളായ വി. ബാലന്‍, അനിത വിനോദ്, അനില്‍ സി, കനകമണി, ബി.പി.ഒ എം.കെ.സുന്ദര്‍ലാല്‍, പ്രധാനാധ്യാപകരായ സി.കെ ഹൈദ്രോസ്, കെ.വി ബാബു, പി.ടി.എ വൈസ് പ്രസിഡന്റ് എം. ഭാസ്‌കരന്‍, സബിത ബിജു, എ.വി.സന്തോഷ്‌കുമാര്‍, സി ഭാസ്‌കരന്‍, കെ.എല്‍ പൗലോസ്, എന്‍. ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കല്‍പ്പറ്റ : കല്‍പ്പറ്റ ശ്രീ ശങ്കര വിദ്യാമന്ദിരം ഹൈസ്‌കൂളിന്റെയും ശിശുവാടികയുടെയും ആഭിമുഖ്യത്തില്‍ നടത്തിയ 2016-17 അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനോത്സവം അഡീഷ്ണല്‍ ഡിസ്ട്രിക്ക്റ്റ് മജിസ്‌ട്രേറ്റ് സി.എം.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം ഡെപ്യൂട്ടി കളക്ടര്‍ സി.എം. ഗോപിനാഥന്‍ വിതരണം ചെയ്തു. അദ്ധ്യയനവര്‍ഷത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെയും വിശിഷ്ട അതിഥികളെയും താളമേളങ്ങളുടെയും ആരതിയുടെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്. വിദ്യാലയ സമിതി പ്രസിഡണ്ട് എം മോഹനന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സുരേഷ് കുമാര്‍ , പി.ടി.എ. പ്രസിഡണ്ട് ശിവരാമ കൃഷ്ണന്‍ , രജ്ഞിത്ത് , ജയചന്ദ്രന്‍, ശങ്കരന്‍ മാസ്റ്റര്‍, സതീശന്‍ , മാതൃ സമിതി പ്രസിഡണ്ട് ശ്രീജ എന്നിവര്‍ സംസാരിച്ചു.

മുട്ടില്‍ : വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കു തടയാനായി കൊളവയല്‍ സെന്റ് ജോര്‍ജ് എ.എല്‍.പി സ്‌കൂള്‍ ഈ അധ്യായന വര്‍ഷം വിവിധ കര്‍മ്മപരിപാടികള്‍ ആരംഭിച്ചു. ഈ വിദ്യാലയത്തില്‍ നിലവിലുള്ള വിദ്യാര്‍ത്ഥികളില്‍ 50 ശതമാനം പേരും പണിയ വിഭാഗത്തില്‍ പെട്ടവരാണ്. വിദ്യാഭ്യാസപരമായി ഏറ്റവും കൂടുതല്‍ പിന്നോക്ക അവസ്ഥയിലുള്ള ഇവരുടെ ഇടയിലാണ് ജില്ലയിലുടനീളം കൊഴിഞ്ഞു പോക്ക് വ്യാപകമായി നടക്കുന്നത്. ഇത് പരിഹരിക്കാനായാണ് അധ്യാപകരും പി.റ്റി.എയും ഈ വര്‍ഷം ചില നൂതന പദ്ധതികള്‍ക്ക് തുടക്കമിടുന്നത്. പണിയ വിഭാഗത്തില്‍ നിന്നുള്ള ഒരു സന്നദ്ധ പ്രവര്‍ത്തകയെ ആറുമാസത്തേയ്‌ക്ക് സ്‌പെഷ്യല്‍ വോളണ്ടിയര്‍ ടീച്ചറായി പരീക്ഷണാടിസ്ഥാനത്തില്‍ ഉത്തരവാദിത്തം ഏല്‍പിച്ചാണ് കൊളവയല്‍ സെന്റ് ജോര്‍ജ് സ്‌കൂളില്‍ ഇക്കൊല്ലം അധ്യായനം ആരംഭിക്കുന്നത്.

സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ ഡോ.ഫ: തോമസ് ജോസഫ് തേരകം, പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ ചന്ദ്രികാകൃഷ്ണന്‍, ഷൈലജ പി.റ്റി.എ പ്രസിഡന്റ് മുഹമ്മദ് മാഷ് ട്രസ്റ്റിമാരായ ബിജോയ്, ജോസ്പ്രകാശ്, ജോണ്‍സണ്‍ രക്ഷിതാക്കള്‍ എന്നിവര്‍ സംബന്ധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.