Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അമ്മയുടെ അനുഗ്രഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2016, 07:08 pm IST
in Samskriti

ഇങ്ങനെ അമ്മയെ സമാധാനിപ്പിച്ചു പുറപ്പെട്ട മകനെ അമ്മ ആശീര്‍വ്വദിച്ചു. ‘അംബികാദേവി നിന്റെ മുന്‍ഭാഗവും പാര്‍വ്വതീദേവി നിന്റെ പൃഷ്ഠഭാഗവും കാക്കട്ടെ. വശങ്ങള്‍ കാക്കുന്നത് ശിവയാവട്ടെ. വാരാഹി നിന്റെ വഴികളിലെ ദുര്‍ഘടങ്ങള്‍ നീക്കട്ടെ. ദുര്‍ഗ്ഗാദേവി നിന്നെ ദുര്‍ഗ്ഗങ്ങളിലും കാളീദേവി കലഹങ്ങളിലും സംരക്ഷിക്കട്ടെ. സ്വയംവര മണ്ഡപത്തില്‍ മാതംഗിയും, രാജസഭയില്‍ ഭവാനിയും, ഗിരികളില്‍ ഗിരിജയും, സമതലങ്ങളില്‍ ചാമുണ്ഡിയും, കാട്ടില്‍ കാമഗയും, വാഗ്വാദത്തില്‍ വൈഷ്ണവിയും, പോരില്‍ ഭൈരവിയും, നിന്നെ കാത്തു രക്ഷിക്കട്ടെ. സച്ചിദാനന്ദസ്വരൂപിണിയായ ഭുവനേശ്വരി, മഹാമായ, ജഗജ്ജനനി, നിന്നെ എങ്ങുമെങ്ങും പരിപാലിക്കട്ടെ.’

ഇങ്ങനെ അനുഗ്രഹിച്ചുവെങ്കിലും ആ അമ്മയുടെ ഭയം നീങ്ങിയില്ല. ‘ഞാനും നിന്റെ കൂടെ പോരുന്നുണ്ട്’ എന്ന് അവള്‍ മകനെ അനുഗമിച്ചു. ‘നിന്നെക്കൂടാതെ അരനിമിഷം പോലും ഞാന്‍ കഴിയുകയില്ല.’ മുനിമാരുടെ അനുഗ്രഹാശംസകളോടെ അവര്‍ പുറപ്പെട്ടു. അവര്‍ വാരാണസിയിലെത്തിയപ്പോള്‍ സുബാഹു അവര്‍ക്ക് സ്വീകരണം നല്‍കി. അവര്‍ക്കായി ഉചിതമായൊരു ഭവനവും ഭൃത്യന്മാരെയും നല്‍കി.

നാനാ ഭാഗത്ത് നിന്നും രാജാക്കന്മാര്‍ എത്തിത്തുടങ്ങി. യുധാജിത്തും തന്റെ ദൗഹിത്രനായ ശത്രുജിത്തും അവിടെയെത്തിയിട്ടുണ്ട്. കുരുഷരാജ്യാധിപതി, മാദ്രരാജാവ്, സിന്ധുഭൂപാലന്‍, മാഹിഷ്മതിയിലെ രാജാവ്, പാഞ്ചാലന്‍, കാമരുദേശാധിപന്‍, പാര്‍വതീയന്‍, കാര്‍ണാടന്‍, ചോളരാജാവ്, വിദര്‍ഭരാജാവ് തുടങ്ങിയ പ്രമുഖര്‍ എല്ലാവരും അവിടെയെത്തി. അറുപത്തിമൂന്ന് അക്ഷൗഹിണികള്‍ നഗരത്തില്‍ അണിനിരന്നു.

സ്വയംവരം ദര്‍ശിക്കാന്‍ വന്ന മറ്റനേകം പേരും ഗജവീരന്മാരുമായി അവിടെ നിരന്നു. ‘ധീരനായ സുദര്‍ശനന്‍ വന്നിട്ടുണ്ട്’ എന്ന് രാജകുമാരന്മാര്‍ തമ്മില്‍ പറഞ്ഞു. ‘അമ്മയോടൊപ്പം തനിച്ചാണ് ആ കുമാരന്‍ വന്നിട്ടുള്ളത്! പടയും സമ്പത്തുമുള്ള നമ്മെ വേണ്ടെന്നു വച്ച് കുമാരി ആ വനവാസിയാണെങ്കിലും മാഹാബാഹുവായ ആ കുമാരനെ വരിക്കുമോ?’

സുദര്‍ശനന്‍ നഗരത്തില്‍ എത്തിയെന്നറിഞ്ഞപ്പോള്‍ യുധാജിത്ത് പറഞ്ഞു: ‘ഞാന്‍ അവന്റെ കഥകഴിക്കാന്‍ പോവുന്നു!’ എന്നാല്‍ ‘ഇച്ഛാസ്വയംവരമാണിപ്പോള്‍ നടക്കുന്നത്. ഇവിടെ യുദ്ധം നിഷിദ്ധമാണ്’ എന്ന് മന്ത്രിമാര്‍ രാജാവിനെ ഓര്‍മ്മിപ്പിച്ചു.

‘ശൗര്യശൂല്‍ക്കത്തില്‍ മാത്രമേ അങ്ങനെ പാടുള്ളൂ. ഇവിടെ കുമാരിയുടെ ഇംഗിതമാണ് പ്രധാനം. സുദര്‍ശനനെ അങ്ങ് അന്യായമായി സ്ഥാനഭ്രഷ്ടനാക്കിയതാണല്ലോ. സ്വന്തം മകളുടെ പുത്രനെ രാജാവാക്കാനാണ് അങ്ങതു ചെയ്തത്. ഇപ്പോള്‍ നിരപരാധിയായ കുമാരനെ എന്തിനാണ് വധിക്കാന്‍ ശ്രമിക്കുന്നത്? അങ്ങേയ്‌ക്കുള്ള പ്രതിഫലം നല്‍ക്കാന്‍ കഴിവുള്ള ഒരു ജഗന്നിയന്താവ് തീര്‍ച്ചയായും ഉണ്ട്.

സത്യത്തിനും ധര്‍മ്മത്തിനുമാണ് അന്തിമവിജയം. രാജാവേ, പാപബുദ്ധി ഉപേക്ഷിക്കൂ. നയവഞ്ചനയില്‍ നിന്നും പിന്മാറൂ. മാത്രമല്ല അങ്ങയുടെ ദൗഹിത്രനും യോഗ്യനായ രാജകുമാരനല്ലേ? കുമാരി അവനെ സ്വീകരിക്കാതിരിക്കാന്‍ കാരണമൊന്നുമില്ലല്ലോ! മറ്റു രാജകുമാരന്മാരും വന്നിട്ടുണ്ടല്ലോ! ഏതായാലും കന്യകയാണ് വരനെ കണ്ടെത്തേണ്ടത്. അപ്പോള്‍പ്പിന്നെ തര്‍ക്കത്തിന് കാര്യമില്ല. വൃഥാ വിരോധം വെച്ച് പുലര്‍ത്തുന്നത് ബുദ്ധിയല്ല രാജാവേ. ജ്ഞാനികള്‍ക്കത് ചേരില്ല.’

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി അഭിലാഷ് ആര്‍ നായര്‍ അന്തരിച്ചു

Marukara

ഗൾഫ് പ്രതിസന്ധി താൽക്കാലികം; പ്രവാസികൾക്ക് അതിജീവന ശേഷിയിൽ വിശ്വാസം വേണം

Kerala

തെക്കേഗോപുരനട തുറന്ന് നെയ്തലക്കാവ് ഭഗവതി; തിടമ്പേറ്റി എറണാകുളം ശിവകുമാർ, തൃശൂർ പൂരത്തിന് തുടക്കമായി

Article

ഇത്രയും ദുർബലം ആയിരുന്നോ ഗൾഫ് രാജ്യങ്ങൾ…!

India

മാവോയിസ്റ്റ് മേഖലകളില്‍ വിദേശ ഡെബിറ്റ് കാര്‍ഡുകള്‍; ക്രൈസ്തവ സംഘടനയ്‌ക്ക് എതിരെ ഇ.ഡി അന്വേഷണം

പുതിയ വാര്‍ത്തകള്‍

പശ്ചിമഘട്ടത്തിന്റെ കാവല്‍ക്കാര്‍; സംസ്ഥാനത്ത് വരയാടുകളുടെ കണക്കെടുപ്പിന് തുടക്കമായി

കോർപ്പറേഷൻ ഭരണം നഷ്ടപ്പെട്ടതിൽ വിളറി പൂണ്ട് സോഷ്യൽ മീഡിയയിലൂടെ വ്യക്തിയധിക്ഷേപം നടത്തുന്നു; പിന്നിൽ സിപിഎം സൈബർ ടീം: ആശാനാഥ്

ബിജെപിയുടെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ആർ ശ്രീലേഖയെയും ആശാനാഥിനെയും പ്രതിചേർത്ത് പോലീസ്

ഞങ്ങൾ പിരിയാൻ കാരണം അയാളല്ല: അഭ്യൂഹങ്ങളോട് പ്രതികരിച്ച് സജ്ന

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: ഗണ്‍മാന്റെ പരാതി പൊളിയുന്നു; കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലുമെന്ന് വീണ ജോർജിന്റെ മൊഴി

രാജീവ് ആലുങ്കല്‍ പാട്ടെഴുത്തിന്റെ ചേര്‍ത്തല പെരുമ

സന്നിധാനത്ത് വീണ്ടും പരിശോധന; പ്രത്യേക അന്വേഷണ തട്ടിപ്പ്

കേരളത്തില്‍ നിര്‍മാണ മേഖല തകര്‍ച്ചയിലേക്ക്; സര്‍ക്കാര്‍ ഇടപെടണമെന്ന് ലെന്‍സ്‌ഫെഡ്

കര്‍ണാടകയില്‍ ഹിന്ദുവിരുദ്ധത ഏറുന്നു: സി.ഇ.ടി പരീക്ഷക്കിടെ ബെംഗളൂരുവില്‍ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചു; ഇൻവിജിലേറ്റർക്ക് സസ്പെൻഷൻ

രാത്രികാലങ്ങളിലെ ലോഡ് ഷെഡിങ് ഓവർലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണമെന്ന്; വിശദീകരണവുമായി മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.