Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

നഗരത്തിലെ സ്റ്റേഡിയം ജംങ്ഷന്‍ നവീകരണം പൂര്‍ത്തിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2016, 08:36 pm IST
inPathanamthitta

പത്തനംതിട്ട: നഗരത്തിലെ സ്റ്റേഡിയം ജംങ്ഷനിലെ നവീകരണം പൂര്‍ത്തിയാകുന്നു.

സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിലേക്ക് പോകുന്ന ഭാഗമാണ് വീതി കൂട്ടി നിര്‍മ്മിക്കുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ ഓമല്ലൂര്‍ ഭാഗത്ത് നിന്നെത്തുന്ന യാത്രക്കാര്‍ക്ക് സിഗ്‌നല്‍ കാത്തു കിടക്കാതെ സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിലേക്ക് തിരിയാനുള്ള സൗകര്യം ഒരുങ്ങും. മഴ ഇടയ്‌ക്കിടെ പെയ്യുന്നത് നിര്‍മ്മാണത്തിന് തടസമായിട്ടുണ്ടെങ്കിലും പണികള്‍ അവസാനഘട്ടത്തിലെത്തി. പൊതുമരാമത്ത് വകുപ്പ് 40 ലക്ഷം രൂപ ചെലവിലാണ് ഇവിടം വികസിപ്പിക്കുന്നത്.

സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിലേക്ക് തിരിയുന്ന ഭാഗത്തും പെട്രോള്‍ പമ്പിന്റെ ഭാഗത്തുമാണ് വീതികൂട്ടുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിലേക്ക് തിരിയുന്ന ഭാഗത്തെ തോടിന്റെ ഇരുവശവും കെട്ടി കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. കൈപ്പട്ടൂര്‍ റോഡിന്റെ ഭാഗത്ത് ഏഴ് മീറ്ററും റിംഗ് റോഡിന്റെ ഭാഗത്ത് 10 മീറ്ററുമാണ് വീതികൂട്ടുന്നത്. അബാന്‍ ജംഗ്ഷനില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് ഓമല്ലൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍ സിഗ്‌നല്‍ കാത്ത് കിടക്കാതെ കടന്നു പോകുന്ന വിധത്തിലുമാണ് പെട്രോള്‍ പമ്പിന്റെ ഭാഗത്ത് വീതി കൂട്ടുന്നത്. തോടിന്റെ ഭാഗത്തെ കലുങ്കിന്റെ നിര്‍മ്മണവും പൂര്‍ത്തിയായി വരുന്നു. റിംഗ് റോഡിന്റെ ഭാഗത്ത് പത്ത് മീറ്ററും കൈപ്പട്ടൂര്‍ റോഡിന്റെ ഭാഗത്ത് അഞ്ചര മീറ്ററുമാണ് വീതി കൂട്ടുന്നത്.

നഗരത്തിലെ ഏറ്റവും വീതികുറഞ്ഞതും തിരക്കേറിയതും ഒപ്പം അപകടക്കെണിയായതുമായ നാല്‍ക്കവലയാണ് സ്റ്റേഡിയം ജംഗ്ഷന്‍. രാത്രിയും പകലും ഒരേപോലെ അപകടക്കെണിയായിരിക്കുന്ന ഇവിടം വികസിപ്പിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അടുത്തിടെയാണ് നടപടിയായത്. ഇടുങ്ങിയ ജംഗ്ഷനിലായതിനാല്‍ ട്രാഫിക് ഐലന്റില്‍ ഉള്‍പ്പടെ വാഹനങ്ങള്‍ ഇടിച്ച് അപകടത്തില്‍പ്പെടുന്നത് പതിവാണ്. ട്രാഫിക് ഐലന്റ് സ്ഥിരമായി വാഹനങ്ങള്‍ ഇടിച്ച് തകരുന്നതിനാല്‍ ഗതാഗത നിയന്ത്രണത്തിന് നിയോഗിച്ചിരിക്കുന്ന പൊലീസുകാര്‍ മഴയും വെയിലുമേറ്റ് റോഡിന്റെ വശങ്ങളിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇത് പലപ്പോഴും ഗതാഗത നിയന്ത്രണത്തെയും ബാധിക്കുന്നുണ്ട്. സ്റ്റാന്റില്‍ നിന്ന് ഓമല്ലൂര്‍, കൈപ്പട്ടൂര്‍, അടൂര്‍, തിരുവല്ല, ചെങ്ങന്നൂര്‍, മല്ലപ്പള്ളി, പന്തളം ഭാഗങ്ങളിലേക്കുള്ള ബസുകള്‍ സ്റ്റേഡിയം ജംഗ്ഷനില്‍ എത്തിയാണ് തിരിഞ്ഞ് പോകുന്നത്. ഒരേ സമയം റിംഗ് റോഡ് വഴിയും കോളേജ് റോഡിലൂടെയും ബസുകള്‍ എത്തുന്നത് ഗതാഗതക്കുരുക്കിനും കാരണമായിട്ടുണ്ട്. സ്റ്റേഡിയത്തില്‍ കായികമേളകളും ഇവിടെ നിന്ന് പ്രകടനങ്ങളും മറ്റും നടക്കുമ്പോഴും പൂര്‍ണ്ണമായും സ്തംഭിക്കും. നവീകരണം പൂര്‍ത്തിയാകുന്നതോടെ ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും ശാശ്വതപരിഹാരമാകുമെന്നാണ് പ്രതീക്ഷ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.