കായംകുളം: വിഠോബ ക്ഷേത്രത്തിലെത്തിയ കാശിമഠാധിപതി സ്വാമി സംയമീന്ദ്ര തീര്‍ത്ഥയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അപൂര്‍വ്വമായി മാത്രം നടക്കുന്ന തപ്ത മുദ്രാധാരണം ഭക്തി നിര്‍ഭരമായി. വെള്ളിയില്‍ തീര്‍ത്ത ശംഖു ചക്ര ഗദാരൂപങ്ങള്‍ ഹോമകുണ്ഡത്തിനു സമീപം ആരാധന നടത്തി ആ മുദ്രകള്‍ ഭക്തരുടെ ശരീരത്തില്‍ പതിക്കുന്നചടങ്ങില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു.
പുരുഷന്മാര്‍ക്ക് അഞ്ചും സ്ത്രീകള്‍ക്ക് രണ്ടും കുട്ടികള്‍ക്ക് ഒന്നും എന്ന ക്രമത്തിലാണ് മുദ്രാധാരണം നടത്തുന്നത്. പുരുഷന്മാര്‍ നെഞ്ചില്‍ ഒന്നും ഉദരത്തില്‍ രണ്ടും തോളുകളില്‍ ഓരോന്നും മുദ്രാധാരണം നടത്തും. സ്ത്രീകള്‍ക്ക് രണ്ട് കൈകളിലായിട്ടാണ് മുദ്രാദാരണം.
കാശി മഠാധിപതി സ്വാമി സംയമീന്ദ്ര തീര്‍ത്ഥയുടെ കാര്‍മ്മികത്വത്തില്‍ നടന്ന തപ്തമുദ്രാധാരണം
















