Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സുകള്‍ കട്ടപ്പുറത്ത്; രോഗികള്‍ വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2016, 09:02 pm IST
inPathanamthitta

പത്തനംതിട്ട: ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സുകള്‍ കട്ടപ്പുറത്തായത് അടിയന്തിര സാഹചര്യത്തില്‍ രോഗികളെ മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കുന്നത് വൈകാനിടയാക്കുന്നു. ഒരുവര്‍ഷത്തിലധികമായി അറ്റകുറ്റപണികള്‍ നടത്താത്തതാണ് സര്‍ക്കാര്‍ ആബുലന്‍സുകള്‍ പണിമുടക്കാന്‍ കാരണം. നിര്‍ധനരായ രോഗികള്‍ക്കും അടിയന്തിര സാഹചര്യത്തില്‍ സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കേണ്ടതായും വരുന്നു.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നാല് ആംബുലന്‍സുകളാണ് ഉള്ളത്. രണ്ടെണ്ണം സംസ്ഥാന ആരോഗ്യ വിഭാഗം നല്‍കിയതും ഒരെണ്ണം ടി.എന്‍. സീമ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ചതുമാണ്. കേന്ദ്ര ഷിപ്പിംഗ് ആന്‍ഡ് റോഡ് ഹൈവേ മന്ത്രാലയം റോഡ് സേഫ്ടി അതോറിറ്റിക് നല്‍കിയത് ജനറല്‍ ആശുപത്രിക്ക് കൈമാറിയതാണ് നാലാമത്തേത്. ഇതില്‍ ഒരു ആംബുലന്‍സ് രോഗിയുമായി കോട്ടയത്തേക്ക് പോയ വഴിയില്‍ കഴിഞ്ഞ വര്‍ഷം തിരുവല്ല – കുമ്പഴ റോഡില്‍ തെക്കേമലയ്‌ക്ക് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞ് പൂര്‍ണമായും നശിച്ചു. ഇതിന്റെ അറ്റക്കുറ്റപ്പണിക്ക് നാലു ലക്ഷം രൂപയിലധികം ചെലവാകുമെന്നതിനാല്‍ പുതിയൊരണ്ണം നല്‍കാമെന്ന് ആരോഗ്യ വിഭാഗം ആശുപത്രി അധികൃതരെ അറിയിച്ചിരുന്നെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല.

ഷിപ്പിംഗ് ആന്‍ഡ് ഹൈവേ മന്ത്രാലയം നല്‍കിയ ആംബുലന്‍സ് അറ്റകുറ്റപ്പണികള്‍ നടത്താന്‍ ജില്ലാ ആരോഗ്യ വിഭാഗം അനുമതി നല്‍കാത്തിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലധികമായി കട്ടപ്പുറത്തിരിക്കുകയാണ്. നിസാരമായ അറ്റകുറ്റപ്പണികളുടെ പേരിലാണ് ഈ ആംബുലന്‍സ് നിര്‍ത്തിയിട്ടിരിക്കുന്നത്. നിലവില്‍ ഇനി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അടക്കമുണ്ടെങ്കില്‍ മാത്രമെ സര്‍വീസ് നടത്താന്‍ കഴിയു. നിര്‍ധനരായ രോഗികള്‍ക്ക് നേരത്തെ ആശുപത്രി അധികൃതര്‍ തന്നെ സൗജന്യമായി ആംബുലന്‍സ് വിട്ടു നല്‍കിയിരുന്നു. ആംബുലന്‍സുകള്‍ തകരാറിലായ കാര്യം ആശുപത്രി അധികൃതര്‍ ജില്ലാ ആരോഗ്യ വിഭാഗത്തെ അറിയിച്ചിരുന്നെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു.

ജനറല്‍ ആശുപത്രയില്‍ നിലവില്‍ പ്രവര്‍ത്തനക്ഷമമായ മൂന്ന് ആംബുലന്‍സുകള്‍ ഉണ്ടെങ്കിലും ഇവയുടെ സേവനം പൂര്‍ണമായും ലഭ്യമല്ല. പലപ്പോഴും അത്യാവശ്യഘട്ടങ്ങളില്‍ സര്‍ക്കാര്‍ ആംബുലന്‍സു കളുടെ സേവനം ലഭ്യമാകാറില്ലെന്ന പരാതി വ്യാപകമാണ്.

ആംബുലന്‍സുകള്‍ ആശുപത്രി പരിസരത്ത് ഉണ്ടെങ്കിലും ഡ്രൈവര്‍മാരുടെ സേവനം പൂര്‍ണസമയം ലഭിക്കാറില്ല. ഇത് പലപ്പോഴും വാക്കേറ്റങ്ങള്‍ക്കും പരാതികള്‍ക്കും കാരണമാകാറുണ്ട്.

പത്തോളം സ്വകാര്യ ആംബുലന്‍സുകളാണ് ജനറല്‍ ആശുപത്രി പരിസരം കേന്ദ്രീകരിച്ച് സേവനത്തിനുള്ളത്. ഇതില്‍ സന്നദ്ധസംഘടനകളുടെ ഉടമസ്ഥതയിലുള്ള ആംബുലന്‍സുകള്‍ രോഗികളില്‍ നിന്നും ന്യായമായ തുകയാണ് ഈടാക്കുന്നത്. എന്നാല്‍ സ്വകാര്യ ആംബുലന്‍സുകളെക്കുറിച്ചാണ് വ്യാപകമായ പരാതി ഉയരുന്നത്. ആംബുലന്‍സുകള്‍ ആവശ്യമായി വരുമ്പോള്‍ ആശുപത്രി ജീവനക്കാര്‍ തന്നെ സ്വകാര്യ ആംബുലന്‍സുകള്‍ രോഗികള്‍ക്ക് ലഭ്യമാക്കി നല്‍കുകയാണ് പതിവ്.

സര്‍ക്കാര്‍ ആംബുലന്‍സുകള്‍ രണ്ടായിരത്തില്‍ താഴെ മാത്രം രൂപ മാത്രം ഈടാക്കുന്ന സമയത്ത് 3500 മുതല്‍ 5000 രൂപ വരെയാണ് കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയില്‍ പോകുന്നതിന് ഈടാക്കുന്നത്. ഇത് സാധാരണക്കാരായ രോഗികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.