ഇന്ന് എന്‍ഡിഎ പ്രതിഷേധ മാര്‍ച്ച്
മുഹമ്മ: കുടുംബ വഴക്കിനെ തുടര്‍ന്ന് പോലീസ് വീട്ടില്‍ നിന്നും പിടിച്ചുകൊണ്ടുപോയ യുവാവിനെ എസ്‌ഐ മര്‍ദിച്ചതായി പരാതി. മുഹമ്മ 11-ാം വാര്‍ഡില്‍ വളവത്തില്‍ വിനോജിനാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച വൈകിട്ടാണ് ഇയാളെ വീട്ടില്‍ നിന്നും പോലീസ് കൊണ്ടുപോയത്.
കവിളിലും മുതുകിലും മര്‍ദ്ദനമേറ്റ ഇയാളെ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മ എസ് ഐ ക്കെതിരെ മാരാരിക്കുളം സി ഐയ്‌ക്ക് പരാതി നല്‍കി.
സംഭവത്തില്‍ പ്രതിഷേധിച്ച് എന്‍ഡി എയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10ന് മുഹമ്മ പോലീസ് സ്റ്റേഷനിലേയ്‌ക്ക് മാര്‍ച്ച് നടത്തും. എന്‍ഡിഎ നിയോജക മണ്ഡലം നേതാക്കളായ അഡ്വ. പി.കെ. ബിനോയ്, നിദീഷ് തറയില്‍, കെ.കെ. മഹേശന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
















