Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല നാട് പകര്‍ച്ചവ്യാധികളുടെ പിടിയിലമരുമെന്ന് ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2016, 08:42 pm IST
inPathanamthitta

പത്തനംതിട്ട : മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാതിരുന്നതിനാല്‍ നാട് പകര്‍ച്ചവ്യാധികളുടെ പിടിയിലമരുമെന്ന് ആശങ്ക. നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ക്കിടയില്‍ ആരോഗ്യവകുപ്പിനും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും മുന്നൊരുക്കങ്ങള്‍ക്ക് സമയം ലഭിക്കാതിരുന്നതും പ്രധാന കാരണമായി. ജലസ്രോതസ്സുകള്‍ ശുദ്ധീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പോലും ഇത്തവണ കാര്യക്ഷമമായില്ല. ജില്ലയില്‍ പനിയടക്കം പകര്‍ച്ച വ്യാധികള്‍ വ്യാപിക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുമുണ്ട്. ജില്ലാ ആസ്ഥാനമായ പത്തനംതിട്ട നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ഡെങ്കിപ്പനി ബാധിതരേയും കണ്ടെത്തിയിട്ടുണ്ട്.

മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് നഗരത്തിലും പരിസര പ്രദേശങ്ങളിലും ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ അപ്രതീക്ഷിത വര്‍ദ്ധനവ് ഉണ്ടായതോടെ ജില്ലാ ആസ്ഥാനത്തെ അതീവജാഗ്രതാ മേഖലയായി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചു. ആഴ്‌ച്ചകള്‍ക്കുള്ളില്‍ 15 ഓളം ഡെങ്കിപ്പനിയാണ് നഗരത്തിലും പരിസര പ്രദേശങ്ങളിലും മാത്രം സ്ഥിരീകരിച്ചത്. ഗ്രാമപ്രദേശങ്ങളില്‍ ഡെങ്കിപ്പനി നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും ജില്ലാ ആസ്ഥാനത്ത് അടുത്ത കാലത്ത് ആദ്യമായാണ് ഇത്രയധികം ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്. നിരവധിയാളുകള്‍ നിരീക്ഷണത്തിലുമാണ്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ രോഗ വാഹകരായ ഈഡിസ് ഈജിപ്റ്റി കൊതുകിന്റെ എണ്ണം ക്രമാധീതമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ജില്ലാ കളക്‌ട്രേറ്റിന് സമീപം, നഗരസഭാ കാര്യാലയത്തിന് സമീപം, മാര്‍ക്കറ്റ്, ശ്മശാനം, തിരുവിതാംകൂര്‍ ദേവസ്വം ഓഫീസിന് സമീപം, അബാന്‍ ജംഗ്ഷന്‍ , സമീപ പഞ്ചായത്തായ പ്രമാടം, ഓമല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഡെങ്കിപ്പനി വാഹകരായ കൊതുകളുടെ സാന്നിദ്ധ്യം കൂടുതലായി കണ്ടെത്തിയിരിക്കുന്നത്. നഗരത്തില്‍ ജോലി ചെയ്യുന്ന അന്യസംസ്ഥാനക്കാര്‍ക്കും മാര്‍ക്കറ്റിലും വിവിധ വ്യാപാര സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കുമാണ് ഡെങ്കിപ്പനി ബാധിച്ചിരിക്കുന്നത്. ഇവര്‍ ആരോഗ്യവകുപ്പിന്റെ പരിചരണത്തിലാണ്. രോഗബാധിതരുടെ രക്തത്തിലെ കൗണ്ട് കുറയുന്നതാണ് പ്രധാന ഭീഷണി.

ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ വ്യാപകമാകാന്‍ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പരിസര ശുചീകരണ പ്രവര്‍ത്തനങ്ങളും താളം തെറ്റിയതോടെയാണ് ഡെങ്കി ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികള്‍ വീണ്ടും വ്യാപകമായിരിക്കുന്നത്. ഡെങ്കിക്ക് പിന്നാലെ , മഞ്ഞപ്പിത്തം, എലിപ്പനി, ചെള്ളുപനി, മന്ത് , മലേറിയ, വയറിളക്ക രോഗങ്ങളും വര്‍ദ്ധിച്ചുവരികയാണ്. സംസ്ഥാനത്ത് തന്നെ അപൂര്‍വ്വമായി കണ്ടെത്തിയിരുന്ന ഡെങ്കിപ്പനി മൂന്ന് വര്‍ഷം മുമ്പാണ് ജില്ലയില്‍ കണ്ടെത്തിയത്. ഒരാളില്‍ ഡെങ്കിപ്പനി ബാധിച്ചാല്‍ അതിന്റെ രോഗാണുകള്‍ ഒരുലക്ഷത്തോളം കൊതുകളില്‍ ഉണ്ടാകുമെന്നാണ് ആരോഗ്യ വകുപ്പന്റെ നിഗമനം. 2011 ല്‍ 15 പേര്‍ക്ക് മാത്രം സ്ഥിരീകരിച്ച ഡെങ്കിപ്പനി, 2012 ല്‍ 145ഉം, 2013 ല്‍ 481ഉം, 2014 ല്‍ 501ഉം, 2015 ല്‍ 719ഉം ആയി ഉയര്‍ന്നിരുന്നു. മുന്‍വര്‍ഷങ്ങളില്‍ നിയന്ത്രണ വിധേയമായിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം 7 മരണങ്ങളും സംഭവിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണാധീതമായതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി രംഗത്ത് ഇറങ്ങിയിട്ടുണ്ട്. കൊതുകുകളുടെ പ്രജനനത്തിന് അനുയോജ്യമാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.