യജ്ഞകര്‍മ്മം മാത്രമല്ല,ഏതുകര്‍മ്മവും ശരീരം കൊണ്ട്മാത്രമേ അനുഷ്ഠിക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് ഏതുതരത്തിലുള്ള യജ്ഞം ചെയ്യുവാന്‍ യോഗ്യതയുള്ളവരുടേയും ശരീരം യജ്ഞം കൊണ്ടാണ് നിലനില്‍ക്കുന്നത്.
(3-16)
പരമപുരുഷനായ ശ്രീകൃഷ്ണനാണ് ഈ ജഗത്തിനെ പ്രവര്‍ത്തിപ്പിക്കുന്നത്. -ഈചക്രത്തെ പ്രവര്‍ത്തിപ്പിക്കുന്നത്.
എങ്ങനെ?
അന്നപാനാദികള്കൊണ്ട്, ജീവനോടുകൂടിയ ശരീരം ഉണ്ടാവുന്നു: വളരുന്നു, അന്നാദികള്‍ മഴയില്നിന്നുണ്ടാവുന്നു. മഴ യജ്ഞംകൊണ്ട് സന്തുഷ്ടനായ ശ്രീകൃഷ്ണന്റെ ആജ്ഞപ്രകാരം ഇന്ദ്രാദി ദേവതകള്‍ തരുന്നു. യജ്ഞം കര്‍ത്താവിന്റെ വ്യാപാരരൂപമായ കര്‍മ്മങ്ങള്‍ കൊണ്ട് രൂപപ്പെടുന്നു.
കര്‍മ്മങ്ങള്‍ ജീവനുള്ള ശരീരത്തില്നിന്നുണ്ടാവുന്നു. ശരീരം വീണ്ടും അന്നത്തില്നിന്നുണ്ടാവുന്നു അതുകൊണ്ട് എല്ലാവരുടേയും ശരീരം ബ്രഹ്മം എന്നാണ് വിശേഷിപ്പിച്ചത്. യജ്ഞത്തില്‍ എപ്പോഴും അധിഷ്ഠിതമായിരിക്കുന്നു. ഇങ്ങനെ അന്യോന്യം കാര്യകാരണഭാവത്തില് ചക്രംപോലെ കറങ്ങിക്കൊണ്ടിരിക്കുന്നു.
ഈവ്യവസ്ഥയില്നില്ക്കുന്നവ്യക്തി ജ്ഞാനയോഗത്തിന്അധികാരിയാകും. യോഗ്യനാവും. ഈചക്രകാരേണയുള്ള പ്രവര്‍ത്തനത്തില്‍ പങ്കാളിയായവാത്തവന് -അതായത് ഭഗവദാരാധനയായിചെയ്ത യജ്ഞങ്ങളുടെശിഷ്ടംകൊണ്ട് മാത്രം ദേഹസംരക്ഷണം നടത്താത്തവന് അഘായു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: