Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ജനകീയ സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2016, 08:50 pm IST
inVicharam

അതിവേഗ പുരോഗതിക്ക് വ്യക്തമായ വഴിയും കാഴ്ചപ്പാടും സൃഷ്ടിച്ചുകൊണ്ട് എന്‍ഡിഎയുടെ കേന്ദ്ര സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് കാലൂന്നി. 2014 മെയ് 26 ന് അധികാരമേറ്റ നരേന്ദ്രമോദി സര്‍ക്കാര്‍ ഊഹിക്കാന്‍ പോലും പറ്റാത്തവിധം അസൂയാവഹമായ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്. അതാകട്ടെ രാജ്യത്തിനകത്ത് മാത്രമല്ല, പുറത്തും ആശാവഹമായ നേട്ടമാണുണ്ടാക്കിയത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന് മങ്ങലേല്‍പ്പിക്കാന്‍ രാഷ്‌ട്രീയ പ്രതിയോഗികള്‍ ചില ഗോഷ്ടികള്‍ നടത്തുന്നുണ്ടെങ്കിലും ജനങ്ങള്‍ അതൊന്നും ഗൗനിക്കുന്നില്ല.

പത്തുവര്‍ഷം ഭരിച്ച യുപിഎ സര്‍ക്കാരിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസാണ് നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ആക്ഷേപം ചൊരിയാന്‍ വിഫലശ്രമം നടത്തിയിരിക്കുന്നത്. രാജ്യത്തിന്റെ വിഭവങ്ങള്‍ അടിച്ചുമാറ്റിയ ആ പാര്‍ട്ടിയെ തുടച്ചുമാറ്റിയ ജനങ്ങള്‍ ആഗ്രഹിക്കുന്ന അഴിമതി രഹിത, കാര്യക്ഷമതയേറിയ സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ അഴിമതി ആരോപണങ്ങളില്‍ നട്ടംതിരിഞ്ഞിരുന്ന കാലം കഴിഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷമായി എന്‍ഡിഎ സര്‍ക്കാര്‍ സംശുദ്ധ ഭരണത്തിലൂടെ മുന്നേറുകയാണ്. ജനങ്ങളോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത പ്രകടമാകുന്ന പ്രവര്‍ത്തനം ചുവപ്പുനാടയുടെ പ്രതിബന്ധമില്ലാതെ സുഗമമായി തുടരുന്നു.

സംഘര്‍ഷങ്ങളെത്തുടര്‍ന്ന് വിദേശത്തു കുടുങ്ങിയ ഭാരതീയരെ നാട്ടിലെത്തിക്കുന്നതിനും, പാവപ്പെട്ട സ്ത്രീകളുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുള്ള സൗജന്യ പാചകവാതക കണക്ഷന്‍ പദ്ധതിയുമെല്ലാം ഉദാഹരണമാണ്. ഒട്ടേറെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി സാമ്പത്തികരംഗത്തെ പുനരുജ്ജീവിപ്പിക്കാനും മോദി സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തി. എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സാമ്പത്തികരംഗം തകര്‍ച്ചയിലായിരുന്നു, മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ (ജിഡിപി) വലിയ മാന്ദ്യം പ്രകടമായിരുന്നു. ആഗോള സമ്പദ് രംഗം വെല്ലുവിളികള്‍ നേരിട്ടപ്പോഴും എന്‍ഡിഎ സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനംകൊണ്ട് എല്ലാ മേഖലകളിലും വളര്‍ച്ച പ്രകടമായി. ജിഡിപി ഈ സാമ്പത്തികവര്‍ഷം 7.5% വര്‍ധിച്ചു.

പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനെ അതിജീവിച്ച് ഒട്ടേറെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനായി. രാജ്യാന്തരരംഗത്ത് ഭാരതത്തിന് സുപ്രധാന സ്ഥാനം നേടിയെടുക്കാനുമായി. എന്‍ഡിഎ സര്‍ക്കാരിലെ എല്ലാ മന്ത്രാലയങ്ങളും ജനോപകാരപ്രദമായ ഒട്ടേറെ സംരംഭങ്ങള്‍ക്കു തുടക്കമിട്ടു. ജന്‍ ധന്‍ യോജന, മുദ്ര യോജന, സ്റ്റാന്‍ഡ് അപ് ഇന്ത്യ, വിള ഇന്‍ഷുറന്‍സ്, സ്‌കില്‍ ഇന്ത്യ, മെയ്‌ക് ഇന്‍ ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ സാധാരണക്കാര്‍ക്ക് പ്രയോജനകരമായി. 21 കോടി പുതിയ ബാങ്ക് അക്കൗണ്ടുകളാണ് ജന്‍ധന്‍ വഴി ആരംഭിച്ചത്.

1.47 കോടി പേര്‍ക്ക് ഇതുവഴി ചെറുകിടവായ്‌പ ലഭിച്ചു. രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കാനുള്ള ഗ്രാമ് ജേ്യാതി പദ്ധതി അതിവേഗം നടപ്പാക്കുന്നു. അടിസ്ഥാനസൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ അതിവേഗം മുന്നേറുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് മന്ദഗതിയിലായിരുന്ന ദേശീയപാതാവികസനം വീണ്ടും ഊര്‍ജിതമാക്കി ഇപ്പോള്‍ ദിവസം 18 കിലോമീറ്റര്‍ വീതം ദേശീയപാത നിര്‍മിക്കപ്പെടുന്നു. ഭാരതത്തിന്റെ സവിശേഷസ്ഥിതി അനുസരിച്ച് എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി ലഭ്യമാക്കുക ദുഷ്‌കരമായതുകൊണ്ട് സ്റ്റാന്‍ഡ് അപ് ഇന്ത്യ, മെയ്‌ക് ഇന്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളിലൂടെ തൊഴിലില്ലായ്‌മ പ്രശ്‌നം പരിഹരിക്കാനാണ് മോദി സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. ലക്ഷക്കണക്കിനു യുവാക്കളെ തൊഴില്‍ നിപുണരാക്കാനുള്ള ശ്രമങ്ങളും വന്‍വിജയത്തിലാണ്.

സമൂഹത്തില്‍ അവഗണിക്കപ്പെട്ടിരുന്ന ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ക്ക് തൊഴില്‍ സംരംഭകരാകാനുള്ള ഒട്ടേറെ അവസരങ്ങളും ലഭ്യമാക്കി. ഒരു സര്‍ക്കാര്‍ എങ്ങനെ ജനോപകാരപ്രദമായി പ്രവര്‍ത്തിക്കണമെന്നതിന് മികച്ച ഉദാഹരണമാണ് പെട്രോളിയം മന്ത്രാലയത്തിന്റെ പഹല്‍, ഗിവ് ഇറ്റ് അപ്, ഉജ്വല യോജന എന്നീ പദ്ധതികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെയും പ്രത്യേക താല്‍പര്യപ്രകാരം ആരംഭിച്ച ഈ പദ്ധതികള്‍ വന്‍വിജയമാണ്. കേന്ദ്ര സര്‍ക്കാരിന്റെ പാചകവാതക സബ്‌സിഡി ലഭിച്ചുകൊണ്ടിരുന്ന അനര്‍ഹരെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ക്ക് മുന്‍ഗണന നല്‍കി.

സബ്‌സിഡി അര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ലഭ്യമാക്കുന്ന പഹല്‍ പദ്ധതി 2015 ജനുവരി ഒന്നിന് ആരംഭിച്ചു. വന്‍വിജയമായിരുന്ന ഈ പദ്ധതിയിലൂടെ സബ്‌സിഡിയിനത്തില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 14,672 കോടി രൂപ ലാഭിക്കാനായി. പ്രധാനമന്ത്രിയുടെ ‘ഗിവ് ഇറ്റ് അപ്’ പദ്ധതിയിലൂടെ ഒരു കോടിയിലേറെ ഉപയോക്താക്കളാണ് സബ്‌സിഡി ഉപേക്ഷിക്കാന്‍ തയാറായത്. ഈ പദ്ധതികളിലൂടെ സര്‍ക്കാരിനു ലാഭിക്കാനായ തുക ഉപയോഗിച്ച് പാവങ്ങള്‍ക്ക് സൗജന്യമായി പാചകവാതകം ലഭ്യമാക്കുന്നതിനുള്ള ‘പ്രധാന്‍മന്ത്രി ഉജ്വല്‍ യോജന’ എന്ന പദ്ധതിക്കു തുടക്കം കുറിച്ചു.

കുട്ടിക്കാലത്ത് ഏറെ കഷ്ടപ്പാടും ദാരിദ്ര്യവും അനുഭവിച്ച നരേന്ദ്രമോദിയുടെ ഭരണത്തിന്‍കീഴില്‍ മുന്തിയ പരിഗണന പാവങ്ങള്‍ക്കാണ്. ദാരിദ്ര്യത്തിന് ജാതിയും മതവുമില്ല. ‘എല്ലാവര്‍ക്കും വേണ്ടി എല്ലാവര്‍ക്കുമൊപ്പം’ എന്നതാണ് സര്‍ക്കാരിന്റെ ആപ്തവാക്യം. അവിടെ സഹിഷ്ണുതയും സഹവര്‍ത്തിത്വവും പ്രകടമാണ്. ഈ സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്‌ക്കുമ്പോള്‍ അത്ഭുതാവഹമായ പുരോഗതിയുണ്ടാകും. അതിനായി കാത്തിരിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

Kerala

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

News

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

Kerala

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.