ആലപ്പുഴ: സിവില്‍ സ്റ്റേഷന്‍ വാര്‍ഡില്‍ എആര്‍ ക്യാമ്പ് റോഡില്‍ മുഹാംപള്ളിപ്പറമ്പില്‍ ബീവിത്ത (84)യെ വീട്ടിലാരും നോക്കാനില്ലാതെ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ സാമൂഹ്യനീതി ഓഫീസര്‍ അനിറ്റ എസ്. ലിന്‍ വിവരം നല്‍കിയതനുസരിച്ച് അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രം പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഏറ്റെടുത്തു. ഏക മകള്‍ മരണപ്പെട്ടതിനെത്തുടര്‍ന്നാണ് വൃദ്ധയ്‌ക്ക് ഈ അവസ്ഥയുണ്ടായത്. മരുകനും ചെറുമകളും മനോദൗര്‍ബല്യം ബാധിച്ച അവസ്ഥയിലാണ്. ഈ മേഖളയിലെ അത്താണിക്കൂട്ടും എന്ന സംഘടനയും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. മനോജ്, കൗണ്‍സിലര്‍ നൗഫല്‍ എന്നിവര്‍ മുന്‍കൈയെടുത്ത് സംരക്ഷണം നല്‍കിവരികയായിരുന്നു.
മഹാത്മ ജനസേവന കേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല, സിഇഒആ ടി.ഡി. മുരളീധരന്‍, മെഡിക്കല്‍ ടീം അംഗങ്ങളായ അനു എ. നായര്‍, ആശാ ജോണ്‍, സാമൂഹ്യ നീതി ജില്ലാ ആഫീസര്‍ അനിറ്റ എസ്. ലിനിന്റെയും മറ്റ് പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തില്‍ ഏറ്റെടുത്ത് അടൂരിലേക്ക് കൊണ്ടുപോയി.
















