Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബാലഗോകുലം കുട്ടികളുടെ നേതൃസംഗമം 28, 29 തിയ്യതികളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2016, 09:06 pm IST
in Kannur

കണ്ണൂര്‍: കുട്ടികളുടെ സാംസ്‌കാരിക പ്രസ്ഥാനമായ ബാലഗോകുലം നാല്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി ബാലഭാരതം 2016 എന്ന പേരില്‍ ബാലികാ ബാലന്‍മാരുടെ നേതൃസംഗമം സംഘടിപ്പിക്കുമെന്ന് ബാലഗോകുലം പ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

2500 ഗ്രാമങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 5000 കുട്ടികളുടെ അഭിരുചി വികസന ശിബിരമാണ് ബാലഭാരതം. പ്രകൃതി-സംസ്‌കൃതി-രാഷ്‌ട്രം എന്നീ ആശയങ്ങളില്‍ ഊന്നിനിന്നുകൊണ്ടുള്ള പഠന പ്രവര്‍ത്തനങ്ങളും പ്രദര്‍ശനങ്ങളും രണ്ടു ദിവസത്തെ ശിബിരത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. സംഗീതം, നൃത്തം, ചിത്രകല, അഭിനയം, നാടന്‍പാട്ട്, കാവ്യാലാപനം, പ്രഭാഷണകല, ശാസ്ത്രകൗതുകം എന്നീ എട്ടു വിഷയങ്ങളില്‍ കേരളത്തിലെ അതുല്യപ്രതിഭാശാലികള്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കും.

ഭാരതം ലോകത്തിനു സമ്മാനിച്ച അനര്‍ഘ രത്‌നങ്ങളായ യോഗയും ഗീതയും സമന്വയിപ്പിച്ച് ബാലഗോകുലം തയ്യാറാക്കിയ യോഗീഉത്സവം നമ്മുടെ സാംസ്‌കാരിക ഭൂമികയില്‍ വേറിട്ട വിസ്മയമാകും. ഏകഭാരതം ശ്രേഷ്ഠഭാരതം എന്ന വിഷയത്തില്‍ കുട്ടികളും പ്രധാനമന്ത്രിയുമായി ഒരു വീഡിയോ സംവാദം ബാലഭാരതത്തിന്റെ രണ്ടാംദിവസം ക്രമീകരിച്ചിട്ടുണ്ട്. അയ്യായിരം കുട്ടികളില്‍നിന്ന് പതിനായരം ആശയങ്ങള്‍ സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് ഈ സംവാദം. ശിബിരത്തില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും ‘നല്ലതുകേട്ടു വളരാം’ എന്ന സങ്കല്‍പത്തില്‍ റേഡിയോ ഉപഹാരമായി നല്‍കും.

ഉണരുന്ന ബാല്യം ഉയരുന്ന ഭാരതം എന്ന വാചകം ഉയര്‍ത്തിപ്പിടിച്ച് അങ്കമാലി-ആദിശങ്കരപുരയില്‍ (അഡ്‌ലക്‌സ്, കുറികുറ്റി) 28, 29 തിയ്യതികളിലാണ് ഗോകുലപ്രതിനിധികളുടെ നേതൃസംഗമമായ ബാലഭാരതം അരങ്ങേറുന്നത്. പ്രസിദ്ധ നാഷണലിസ്റ്റ് ആക്ടിവിസ്റ്റ് കുമാരി ജഹ്നവി ബഹല്‍, ദേശീയ ചലചിത്രപുരസ്‌കാര ജേതാവ് മാസ്റ്റര്‍ ഗൗരവ് മേനോന്‍, ദേശീയ ഭഗവത് ഗീതാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കുമാരി മറിയം ആശിഫ് സിദ്ദിഖി തുടങ്ങി ബഹുമുഖ പ്രതിഭകളായ അനേകം ബാലപ്രതിഭകള്‍ വേദിയിലെത്തും. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നാല്‍പതു ബാലപ്രതിഭകള്‍ ചേര്‍ന്ന് ബാലഭാരത ദീപം തെളിയിക്കും. കലാസാംസ്‌കാരിക സാഹിത്യ രംഗത്തെ പ്രമുഖ വ്യക്തികള്‍ വ്യത്യസ്ത വേദികളില്‍ കുട്ടികളുമായി സംവദിക്കും. പ്രകൃതിയെയും സംസ്‌കാരത്തെയും രാഷ്‌ട്രത്തെയും ഉള്‍ക്കൊണ്ട് സംരക്ഷിക്കും എന്ന സാമൂഹ്യ പ്രതിജ്ഞയോടെ സമാപിക്കുന്ന ബാലഭാരതം അന്തരിച്ച മുന്‍ രാഷ്‌ട്രപതി ഭാരതരത്‌ന ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിനും ബാലഗോകുലത്തിന്റെ സാന്ദീപനിയായിരുന്ന കവി കുഞ്ഞുണ്ണിമാഷിനമുള്ള ശ്രദ്ധാഞ്ജലി കൂടിയാണ്.

1995ല്‍ സംഘടിപ്പിച്ച ഗോകുലോത്സവം 2000ല്‍ അരങ്ങേറിയ ബാലമാഹസമ്മേളനം, 2005ലെ ഗോകുല കലായാത്ര, 2010ല്‍ നടന്ന കൃഷ്ണായനം, 2013ലെ വിശ്വം വിവേകാനന്ദം എന്നീ ഐതിഹാസിക പരിപാടികളുടെ തടര്‍ച്ചയാണ് നാല്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായ ബാലഭാരതം.

ജസ്റ്റിസ് കെ.ടി.തോമസ് ചെയര്‍മാനും കെ.പി.ഹരിദാസ് ജനറല്‍ കണ്‍വീനറുമായ 301 അംഗ സ്വാഗത സംഘം ബാലഭാരതത്തിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി പ്രവര്‍ത്തിച്ചുവരുന്നു. എല്ലാ ജില്ലകളിലും സംയോജക സമിതികള്‍ രൂപീകരിച്ച് എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായികഴിഞ്ഞതായും ജില്ലയില്‍ നിന്നും 200 കുട്ടികളെ പങ്കെടുപ്പിക്കുമെന്നും ജില്ലാ സംയോജക കുമാരി അന്നപൂര്‍ണ്ണ അജയകുമാര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ജില്ലാ കോ-ഓഡിനേറ്റര്‍മാരായ എം.പി.വിഷ്ണു, എം.അഭിറാം, ആര്‍.പി.പാര്‍ഥ് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

പുതിയ വാര്‍ത്തകള്‍

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.