അമ്പലപ്പുഴ: തീരദേശ ഹര്‍ത്താലിന് ലത്തീന്‍ കത്തോലിക്ക മത്സ്യ തൊഴിലളി യൂണിയന്‍ ആഹ്വാനം ചെയ്തു. മത്സ്യത്തൊഴിലാളിയെ കടലില്‍ കാണാതായിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരദേശ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
ഹര്‍ത്താലിന് ധീവര സഭ അമ്പലപ്പുഴ താലൂക്ക് പ്രസിഡന്റ് കെ. പ്രദീപ്, സെക്രട്ടറി സുധാകരന്‍ എന്നിവര്‍ പിന്തുണ പ്രഖ്യാപിച്ചു. എല്ലാ മത്സ്യത്തൊഴിലാളികളും ഹര്‍ത്താലുമായി സഹകരിക്കണമെന്നും ഇവര്‍ പറഞ്ഞു.
മത്സ്യത്തൊഴിലാളി കടലില്‍ വീണ് കാണാതായിട്ടും ഹെല്‍മറ്റ് വേട്ട നടത്താന്‍ പോലീസും സംഭവസ്ഥലം സന്ദര്‍ശിക്കാതെ കളക്ടറും എടുത്ത നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന്‍, ജനറല്‍ സെക്രട്ടറി വി. ശ്രീജിത്ത് എന്നിവര്‍ പറഞ്ഞു.
സര്‍ക്കാര്‍ അനാസ്ഥയില്‍ കേരള പ്രദേശ് മത്സ്യത്തൊഴിലാളി സംഘം (ബിഎംഎസ്) ജില്ലാ പ്രസിഡന്റ് പി.സി. കാര്‍ത്തികേയന്‍ പ്രതിഷേധിച്ചു. ഇത്ത രം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ശക്തമായ പ്രക്ഷോ ഭം തുടങ്ങുമെന്നും അദ്ദേ ഹം പറഞ്ഞു.
















