തലശ്ശേരി: ജെസിഐ തലശ്ശേരി ഗോള്‍ഡണ്‍ ഡ്രീംസും ബ്രക്‌സയും ധാത്രി ബ്ലഡ് സ്റ്റംസ് സെല്‍ ഡോണേഴ്‌സ് ഫോറത്തിന്റെയും ആഭിമുഖ്യത്തില്‍ 28 ന് തലശ്ശേരിയില്‍ രക്തമൂലകോശദാന ക്യാമ്പ് നടത്തുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തലശ്ശേരി ബ്രണ്ണന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ക്യാമ്പില്‍ വെച്ച് 18 നും 50 നും മധ്യേ പ്രായമുള്ളവര്‍ക്ക് രക്തമൂലകോശ ദാതാവായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എച്ച്എല്‍എ നിര്‍ണയിക്കുന്നതിനായി അണുനശീകരിച്ച പഞ്ഞി ഉള്‍ക്കവിളില്‍ ഉരസിയാണ് കോശങ്ങളുടെ സാമ്പിള്‍ എടുക്കുക. ഇത് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ലാബില്‍ പരിശോധന നടത്തിയാണ് രക്തമൂലകോശദാനം ചെയ്യാന്‍ ബോധ്യമാണോ എന്ന് നിര്‍ണയിക്കുകയെന്നും സംഘാടകര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ജേസീ തലശ്ശേരി ഗോള്‍ഡന്‍ ഡ്രീംസ് പ്രസിഡണ്ട് സി.സി.ബസന്ത്, മേജര്‍ പി.ഗോവിന്ദന്‍, സാജു വാകാനിപ്പുഴ, പി.പി.സുധീഷ്, ഷമില്‍ദാസ്, ആഷിക്, ഷബീര്‍, ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.
















