വര്‍ക്കല: അശാസ്ത്രീയമായി നിര്‍മ്മിച്ച ശ്രീ ജനാര്‍ദ്ദന സ്വാമി ക്ഷേത്രക്കുളം നവീകരണത്തിനതിരെ ജനകീയ പ്രക്ഷോഭം. കക്ഷി രാഷ്‌ട്രീയ ഭേദമന്യേ വിവിധ പ്രാദേശിക നേതാക്കള്‍ ജനകീയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തി. തിങ്കളാഴ്ച രാവിലെ 10.30 നാണ് ക്ഷേത്രക്കുളത്തിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
ദാനശീലന്‍, കവലൂര്‍ പ്രദീപ്, അജി. എസ്ആര്‍എം, കിളിമാനൂര്‍ സുരേഷ് തുടങ്ങി വിവിധ നേതാക്കള്‍ സമരത്തില്‍ പങ്കാളികളായി. ഇതിനിടെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ആല്‍ത്തറമുക്കില്‍ നിന്നും ദേവസ്വം പൊതുമരാമത്ത് ഓഫീസിലേക്ക് ആരംഭിച്ച പ്രതിഷേധ പ്രകടനം ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കിളിമാനൂര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് സര്‍ക്കാര്‍ ദേവസ്വം അസി. എഞ്ചിനിയര്‍ ഷാജികുമാറുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ജൂലൈ 20ന് മുമ്പ് അപാകതകള്‍ പരിഹരിച്ച് ക്ഷേത്രക്കുളത്തിന്റെ നവീകരണം പൂര്‍ത്തീകരിക്കുമെന്ന ദേവസ്വം ചീഫ് എഞ്ചിനീയര്‍ ശങ്കരന്‍പോറ്റിയുടെ ഉറപ്പിന്മേല്‍ 11.30 ഓടെ പ്രതിഷേധക്കാര്‍ പിന്മാറി.
















